സ്പീക്കറുടെ ഗണപതി പരാർമശം: നിയമനടപടികളുമായി എൻഎസ്എസ് മുന്നോട്ടുപോകുമെന്ന് ജി സുകുമാരൻ നായർ
- Published by:Anuraj GR
- news18-malayalam
Last Updated:
സർക്കാർ പ്രതികരിക്കാത്തതിൽ എൻഎസ്എസ് യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
കോട്ടയം: സ്പീക്കറുടെ ഗണപതി പരാർമശത്തിനെതിരെ എൻഎസ്എസ് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ജി സുകുമാരൻ നായർ വ്യക്തമാക്കി. ഇന്ന് ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിനുശേഷം പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സർക്കാർ പ്രതികരിക്കാത്തതിൽ എൻഎസ്എസ് യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തുടർസമരം പ്രഖ്യാപിച്ചിട്ടില്ല. പ്രശ്നം കൂടുതൽ വഷളാക്കാതെ ഇരിക്കാൻ സർക്കാർ നടപടി ഉണ്ടാകുന്നില്ലെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടി.
അതേസമയം ഷംസീറിനെതിരായ നിലപാടിൽ എൻഎസ്എസ് ഉറച്ചുനിൽക്കുകയാണ്. ഷംസീറിന്റെ പ്രതികരണം ഉരുണ്ടുകളിയാണെന്ന് എൻഎസ്എസ് പ്രതികരിച്ചു. എം വി ഗോവിന്ദന്റെ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരം ആകുന്നില്ലെന്നും എൻഎസ്എസ് വ്യക്തമാക്കി.
അതേസമയം എൻഎസ്എസ് എടുത്തത് അന്തസ്സുള്ള തീരുമാനമാണെന്ന് കെ ബി ഗണേഷ് കുമാർ പറഞ്ഞു. മുതലെടുപ്പ് രാഷ്ട്രീയത്തിന് നിന്നു കൊടുക്കാതെ നിയമപരമായി നേരിടും എന്നതാണ് എൻഎസ്എസ് നിലപാട്. കൂടുതൽ സമരങ്ങൾ പ്രഖ്യാപിക്കാത്തതും അതുകൊണ്ടാണെന്ന് ഗണേഷ് വ്യക്തമാക്കി. ഷംസീറിന്റെ പരാമർശത്തിൽ ഇവിടെ പ്രതികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
August 06, 2023 1:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്പീക്കറുടെ ഗണപതി പരാർമശം: നിയമനടപടികളുമായി എൻഎസ്എസ് മുന്നോട്ടുപോകുമെന്ന് ജി സുകുമാരൻ നായർ