കണ്ണൂരിൽ പാചക വാതകം ചോർന്ന് തീപിടിത്തം; 4 ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു, 2 പേരുടെ നില ഗുരുതരം
- Published by:Sarika N
- news18-malayalam
Last Updated:
ഭക്ഷണം പാകം ചെയ്യാനായി ശ്രമിക്കുന്നതിനിടെ മുറിയിൽ തീ പടരുകയായിരുന്നു
കണ്ണൂർ: പഴയങ്ങാടിയിൽ പാചകവാതകം ചോർന്നുണ്ടായ തീപിടിത്തത്തിൽ നാല് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഒഡീഷയിലെ കുർദ് സ്വദേശികളായ ശിവ ബഹ്റ (35), നിഗം ബഹ്റ (40), സുഭാഷ് ബഹ്റ (50), ജീതു (28) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുതിയങ്ങാടി ഹാർബറിന് സമീപത്തെ തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ ഇന്ന് രാവിലെ ഏകദേശം ആറരയോടെയാണ് അപകടമുണ്ടായത്. ഭക്ഷണം പാകം ചെയ്യാനായി ശ്രമിക്കുന്നതിനിടെ മുറിയിൽ തീ പടരുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ഗ്യാസ് അടുപ്പ് കൃത്യമായി ഓഫ് ചെയ്യാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
October 10, 2025 11:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ പാചക വാതകം ചോർന്ന് തീപിടിത്തം; 4 ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു, 2 പേരുടെ നില ഗുരുതരം