ഇന്റർഫേസ് /വാർത്ത /Kerala / ചികിത്സ വേണ്ട; പ്രാർഥന മതി: മെഡിക്കൽ സംഘത്തെ വെട്ടിലാക്കി ചൈനയിൽ നിന്നെത്തിയ പെൺകുട്ടി

ചികിത്സ വേണ്ട; പ്രാർഥന മതി: മെഡിക്കൽ സംഘത്തെ വെട്ടിലാക്കി ചൈനയിൽ നിന്നെത്തിയ പെൺകുട്ടി

corona isolation ward

corona isolation ward

മൂന്നുമണിക്കൂറോളം നീണ്ട ബോധവത്കരണത്തിന് ശേഷമാണ് കുട്ടി ചികിത്സയ്ക്ക് തയ്യാറായത്

  • News18
  • 1-MIN READ
  • Last Updated :
  • Share this:

തൃശ്ശൂര്‍: കൊറോണ വൈറസ് ഭീതി ഉയർത്തി പടരുന്ന ചൈനയിൽ നിന്ന് മടങ്ങിയെത്തിയ പെൺകുട്ടി ചികിത്സയ്ക്ക് തയ്യാറാകാത്തത് മെഡിക്കൽ സംഘത്തെ വെട്ടിലാക്കി. തൃശ്ശൂരിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർഥിനിക്കൊപ്പമാണ് ഈ പെൺകുട്ടിയും നാട്ടിലെത്തിയത്. ഇവിടെ വന്ന ശേഷം പനി ബാധിച്ചു.

എന്നാൽ ചികിത്സയിൽ വിശ്വാസമില്ലാത്ത പെൺകുട്ടി പ്രാര്‍ഥനയുമായി തുടരുകയായിരുന്നു. രോഗം സ്ഥിരീകരിച്ച പെൺകുട്ടിയുടെ കൂടെ വന്നവരുടെ പട്ടിക മെഡിക്കൽ സംഘം തയ്യാറാക്കിയിരുന്നു. ഇതിൽ നിന്നാണ് ഈ കുട്ടിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് 52 പേരും പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയിരുന്നെങ്കിലും ഈ വിദ്യാർഥി മാത്രം എത്തിയിരുന്നില്ല. വീട്ടുകാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും ഫോൺ എടുക്കാൻ തയ്യാറായതുമില്ല.

Also Read-കോട്ടയത്ത് ബസും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഒടുവിൽ ആരോഗ്യപ്രവർത്തകർ പെൺകുട്ടിയുടെ വീട്ടിൽ നേരിട്ടെത്തി ബോധവത്കരണം നടത്തുകയായിരുന്നു. മൂന്നുമണിക്കൂറോളം നീണ്ട ബോധവത്കരണത്തിന് ശേഷമാണ് കുട്ടി ചികിത്സയ്ക്ക് തയ്യാറായത്. ഈ ശ്രമം വിജയിച്ചില്ലെങ്കില്‍ അറസ്റ്റു ചെയ്തു ആശുപത്രിയിലെത്തിക്കാനായിരുന്നു നീക്കം.

First published:

Tags: Corona, Corona in Kerala, Corona outbreak, Corona virus, Corona virus China, Corona virus Kerala, Corona virus outbreak, Corona virus Wuhan, Medicine for corona