'ആഗോള അയ്യപ്പ സംഗമം നടത്താം;പമ്പയുടെ വിശുദ്ധി സംരക്ഷിക്കണം'; ഹൈക്കോടതി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ആഗോള അയ്യപ്പ സംഗമത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് കേരള ഹൈക്കോടതി. ആഗോള അയ്യപ്പ സംഗമത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.പമ്പയുടെ വിശുദ്ധി സംരക്ഷിക്കണമെന്നും ഹൈക്കോടതി നിർദേശച്ചു.
പമ്പയില്‍ സ്ഥിരമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംഗമത്തിന്റെ ഭാഗമായി നടത്തരുതെന്നും കണക്കുകൾ കൃത്യമായി സൂക്ഷിച്ച് 45 ദിവസത്തിനുള്ളിൽ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് നല്‍കണമെന്നും ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നിർദേശം നൽകി.
രാഷ്ട്രീയവും വാണിജ്യപരവുമായ പരിപാടിയാണ് ഭക്തിയുടെയും വിനോദ സഞ്ചാരത്തിന്റെയും പേരിൽ ആഗോള അയ്യപ്പ സംഗമമെന്ന് പറഞ്ഞ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിക്ക് മുമ്പാകെ സമർപ്പിച്ച ഹർജികൾ പരിഗണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഹൈക്കോടതി കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തത തേടിയിരുന്നു. ആഗോള അയ്യപ്പ സംഗമത്തിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി, അതിന്റെ ലക്ഷ്യം, സ്വഭാവം,ധനസമാഹണം പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്നിവയിൽ വ്യക്തത വരുത്താനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.
advertisement
സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇതിന് നൽകിയ മറുപടി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ആഗോള അയ്യപ്പ സംഗമത്തിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 11, 2025 4:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആഗോള അയ്യപ്പ സംഗമം നടത്താം;പമ്പയുടെ വിശുദ്ധി സംരക്ഷിക്കണം'; ഹൈക്കോടതി