Gold Smuggling Case | സ്വപ്ന സുരേഷിന്റെ നിയമനം: എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സ്വപ്ന അറസ്റ്റിലാവുകയും ബിരുദം വ്യാജമെന്നു കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് കരാർ റദ്ദാക്കാൻ പിഡബ്ല്യുസിക്ക് ഐടി വകുപ്പ് നോട്ടിസ് അയച്ചത്.
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ നിയമിച്ചത് എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടെന്ന് പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സ്. സ്പേസ് പാർക്ക് കൺസൽറ്റൻസി കരാർ റദ്ദാക്കാനുള്ള കേരള സ്റ്റേറ്റ് ഐടി കെഎസ്ഐടിഐഎൽ നൽകിയ നോട്ടീസിനുള്ള മറുപടിയിലാണ് പിഡബ്ല്യുസി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നോട്ടിസിലെ ആരോപണങ്ങളെല്ലാം പിഡബ്ല്യുസി നിഷേധിച്ചിട്ടുണ്ട്.
സ്വപ്ന സുരേഷിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് പിഡബ്ല്യുസിയുടെ നിയമവിഭാഗമാണ് കെഎസ്ഐടിഐഎല്ലിന്റെ അഭിഭാഷകനം അറിയിച്ചിരിക്കുന്നത്. അതേസമയം സ്ഥാപനത്തിന്റെ ചെയർമാൻ കൂടിയായിരുന്ന എം. ശിവശങ്കറിന്റെ ശുപാർശയോടെയാണ് സ്വപ്നയെ നിയമിച്ചതെന്നാണ് ചീഫ് സെക്രട്ടറിതല സമിതി കണ്ടെത്തിയത്.
TRENDING:എൻ.ഐ.എ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കർ കൊച്ചിയിലേക്ക്: സർക്കാരിനും നിർണായകദിനം[NEWS]Covid19| കോട്ടയം മെഡിക്കല്‍ കോളജിൽ അഞ്ചു ഗര്‍ഭിണികള്‍ക്കു കൂടി കോവിഡ്: ഗൈനക്കോളജി ഒപി അടച്ചു[NEWS]കാമുകനൊപ്പം ചേർന്ന് പെൺകുട്ടിയുടെ തട്ടിക്കൊണ്ട് പോകൽ നാടകം; വീട്ടുകാരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടു[NEWS]
സ്വർണക്കടത്ത് കേസിൽ സ്വപ്ന അറസ്റ്റിലാവുകയും നിയമനത്തിനു വേണ്ടി ഹാജരാക്കിയ ബിരുദം വ്യാജമെന്നു കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് കരാർ റദ്ദാക്കാൻ പിഡബ്ല്യുസിക്ക് ഐടി വകുപ്പ് അഭിഭാഷകൻ മുഖേന നോട്ടിസ് അയച്ചത്. ക്രിമിനൽ പശ്ചാത്തലമുള്ള, വിദ്യാഭ്യാസ യോഗ്യത വ്യാജമായി ഉണ്ടാക്കിയ വ്യക്തിയെ സർക്കാർ സംവിധാനത്തിലേക്ക് അയച്ചതിലൂടെ കരാർ ലംഘനം നടത്തിയെന്നായിരുന്നു നോട്ടിസ്. കരാർ ലംഘനം ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടിസ്.
advertisement
സ്വപ്ന സുരേഷിന്റെ നിയമനം വിവാദമായ സാഹചര്യത്തിൽ കെ ഫോൺ പദ്ധതിയിൽനിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കണോയെന്ന കാര്യം സർക്കാർ തീരുമാനത്തിനു വിട്ടിരിക്കുകയാണെന്ന് കെഎസ്ഐടിഐഎൽ വ്യക്തമാക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 27, 2020 7:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case | സ്വപ്ന സുരേഷിന്റെ നിയമനം: എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സ്