Gold Smuggling In Diplomatic Channel | ഡിപ്ലോമാറ്റിക് ബാഗിൽ 30 കിലോ സ്വർണക്കടത്ത്; എന്താണ് ഡിപ്ലോമാറ്റിക് ബാഗ്?
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ യു.എ.ഇ കോൺസുലേറ്റിലേക്കെത്തിയ പാഴ്സലിൽ നിന്നും 30 കിലോ സ്വർണം പിടികൂടിയതോടെയാണ് 'ഡിപ്ലോമാറ്റിക് ബാഗ്' എന്ന വാക്ക് വാർത്തകളിൽ നിറയുന്നത്.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ യു.എ.ഇ കോൺസുലേറ്റിലേക്കെത്തിയ പാഴ്സലിൽ നിന്നും 30 കിലോ സ്വർണം പിടികൂടിയതോടെയാണ് 'ഡിപ്ലോമാറ്റിക് ബാഗ്' എന്ന വാക്ക് വാർത്തകളിൽ നിറയുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെ 15 കോടിയുടെ സ്വർണ്ണക്കടത്തിന് പിന്നിൽ മോശംപെരുമാറ്റത്തിന് പുറത്താക്കിയ മുൻ ജീവനക്കാരനെന്ന് ഇന്ത്യയിലെ യുഎഇ കോൺസുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. കോൺസുലേറ്റിനോ നയതന്ത്ര ഉദ്യോഗസ്ഥർക്കോ ഇതിൽ പങ്കില്ലെന്നും കോൺസുലേറ്റ് അറിയിച്ചു.
എന്താണ് ഡിപ്ലോമാറ്റിക് ബാഗ്
ഡിപ്ലോമാറ്റിക് ബാഗ് അല്ലെങ്കിൽ ഡിപ്ലോമാറ്റിക് പൗച്ച് എന്നത് ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങൾക്ക് കൈമാറുന്ന ഔദ്യോഗിക കത്തിടപാടുകൾക്കോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സാധനങ്ങൾ എത്തിക്കുന്നതിനോ ഉപയോഗിക്കുന്ന പെട്ടി അല്ലെങ്കിൽ കണ്ടെയ്നറാണ്. കാർഡ്ബോർഡ് ബോക്സ്, ബ്രീഫ്കേസ്, ഡഫൽ ബാഗ്, വലിയ സ്യൂട്ട്കേസ്, ഷിപ്പിംഗ് കണ്ടെയ്നർ എന്നിവയൊക്കെ ഡിപ്ലോമാറ്റിക് ബാഗായി പരിഗണിക്കും.
എങ്ങനെ തിരിച്ചറിയും
രാജ്യവും സ്ഥാനപതി കാര്യാലയവും തമ്മിലുള്ള ഇടപാടായതിനാൽ രാജ്യത്തിന്റെ മുദ്ര ഇത്തരം ബാഗുകളിൽ രേഖപ്പെടുത്തും. രാജ്യത്തിന്റെ മുദ്ര ഉള്ളതുകൊണ്ടു തന്നെ ബാഗേജുകൾ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കാറില്ല. 1961 ലെ നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കൺവെൻഷന്റെ ആർട്ടിക്കിൾ 27 അനുസരിച്ച് ഇത്തരം ബാഗുകൾക്ക് പ്രത്യേക പരിരക്ഷയുണ്ട്. 1969, 1975 എന്നീ വർഷങ്ങളിലും ഇതു സംബന്ധിച്ച് പുതിയ നിബന്ധനകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ഇമ്മ്യൂണിറ്റി ഉള്ളതിനാൽ ക്രിമിനൽ നടപടിക്രമങ്ങളിൽ നിന്നും ഡിപ്ലോമാറ്റിക് ബാഗ് മുക്താണ്.
advertisement
Related News: ഡിപ്ലോമാറ്റിക് ബാഗേജിലെ 30 കിലോ സ്വർണ്ണക്കടത്ത്: സംസ്ഥാനത്തെ ഒരു സർക്കാർ ഉദ്യോഗസ്ഥയ്ക്ക് പങ്ക് [NEWS]30 കിലോ സ്വർണ്ണക്കടത്തിനു പിന്നിൽ പുറത്താക്കിയ ജീവനക്കാരൻ; വിശദീകരണവുമായി യുഎഇ [NEWS]തിരുവനന്തപുരത്ത് നയതന്ത്ര ചാനലിലൂടെ വൻ സ്വർണക്കടത്ത്; ഒരാൾ കസ്റ്റഡിയിൽ [NEWS]
advertisement
തിരിച്ചയക്കാം
ഡിപ്ലോമാറ്റിക് ബാഗുകൾ കിട്ടുന്ന രാജ്യത്തിന് വേണമെങ്കിൽ അവ മടക്കി അയക്കാം. സംശകരമായ സാഹചര്യത്തിൽ തുറന്നു പരിശോധിക്കണമെങ്കിൽ അതു കിട്ടുന്ന രാജ്യത്തുള്ള കോൺസുലേറ്റ് ഓഫിസറുടെ സാന്നിധ്യത്തിലെ സാധിക്കൂ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 06, 2020 10:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling In Diplomatic Channel | ഡിപ്ലോമാറ്റിക് ബാഗിൽ 30 കിലോ സ്വർണക്കടത്ത്; എന്താണ് ഡിപ്ലോമാറ്റിക് ബാഗ്?