Gold Smuggling| വി. മുരളീധരനെ തള്ളി ധനമന്ത്രാലയം; സ്വര്‍ണക്കടത്ത് നയതന്ത്രബാഗിൽ തന്നെ; പ്രതികളിലൊരാൾക്ക് ഉന്നതസ്വാധീനം
- Published by:Rajesh V
- news18-malayalam
Last Updated:
നയതന്ത്ര ബാഗിലൂടെ തന്നെയായിരുന്നു സ്വർണക്കടത്ത് നടന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ലോക്സഭയിൽ രേഖാമൂലം വ്യക്തമാക്കി.
ന്യൂഡൽഹി: തിരുവനന്തപുരത്തെ സ്വർണക്കടത്ത് നയതന്ത്ര ബാഗിലല്ലായിരുന്നുവെന്ന കേന്ദ്രവിദേശകാര്യമന്ത്രി സഹമന്ത്രി വി. മുരളീധരന്റെ നിലപാട് തള്ളി കേന്ദ്ര ധനമന്ത്രാലയം. നയതന്ത്ര ബാഗിലൂടെ തന്നെയായിരുന്നു സ്വർണക്കടത്ത് നടന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ലോക്സഭയിൽ രേഖാമൂലം വ്യക്തമാക്കി. പ്രതികളിലൊരാള്‍ക്ക് വന്‍ സ്വാധീനമുണ്ടെന്ന് കോടതിയെ അറിയിച്ചതായും കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ രേഖാമൂലം അറിയിച്ചു.
നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയെന്ന വിവരം ജൂലൈ മാസത്തില്‍ കസ്റ്റംസാണ് വിദേശ കാര്യമന്ത്രാലയത്തെ അറിയിച്ചത്. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധിയുടെ മേല്‍വിലാസത്തിലാണ് പാഴ്സൽ എത്തിയത്. തുടര്‍ന്ന് വിദേശ കാര്യമന്ത്രാലയം ബാഗ് തുറന്ന് പരിശോധിക്കാന്‍ അനുമതി നല്‍കി. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 30 കിലോ സ്വർണം പിടികൂടിയെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു.
advertisement
Also Read- സ്വര്‍ണ്ണക്കള്ളക്കടത്ത്: സ്വപ്നയുമായി അടുത്ത ബന്ധമുള്ള മന്ത്രിപുത്രനെ ചോദ്യം ചെയ്യാൻ ഇഡി
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റംസും എന്‍ഐഐയും കാര്യക്ഷമമായ അന്വേഷണമാണ് നടത്തുന്നത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമാന്തര അന്വേഷണവും നടത്തുന്നുണ്ട്. കേസന്വേഷണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാനാവില്ലെന്നും മറുപടിയില്‍ പറയുന്നു.
കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളത്തില്‍ പിടികൂടിയ സ്വർണത്തിന്റെ കണക്കുകളും ധനമന്ത്രാലായം രേഖാമൂലം നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. 2015-2016ല്‍ 2452 കിലോ, 2016-17ല്‍ 921.80 കിലോ, 2017-18ല്‍ 1996.93 കിലോ, 2018-19ല്‍ 2946 കിലോ, 2019-20ല്‍ 2629 കിലോ എന്നിങ്ങനെയാണ് കണക്ക്. 2020ൽ ഇതുവരെ 103.16 കിലോ സ്വർണവം പിടികൂടിയെന്നും ആന്റോ ആന്റണി, എൻ കെ പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2020 2:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling| വി. മുരളീധരനെ തള്ളി ധനമന്ത്രാലയം; സ്വര്‍ണക്കടത്ത് നയതന്ത്രബാഗിൽ തന്നെ; പ്രതികളിലൊരാൾക്ക് ഉന്നതസ്വാധീനം