ഖാദിബോർഡ് സെക്രട്ടറി കെ.എ. രതീഷിന്റെ ശമ്പളം ഇരട്ടിയാക്കി; അഴിമതി കേസ് പ്രതിയെ വീണ്ടും കൈയയച്ച് സഹായിച്ച് സർക്കാർ

Last Updated:

കോടികളുടെ കശുവണ്ടി അഴിമതിയിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് രതീഷ്. ഈ കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ശമ്പള വർധന.

തിരുവനന്തപുരം: ഖാദി ബോർഡ് സെക്രട്ടറി കെ.എ. രതീഷിന്റെ ശമ്പളം ഇരട്ടിയാക്കി സർക്കാർ. കോടികളുടെ കശുവണ്ടി അഴിമതിയിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലെ  പ്രതിയാണ് രതീഷ്.  ഈ കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ശമ്പളവും വർധിപ്പിച്ച് നൽകിയിരിക്കുന്നത്.
കശുവണ്ടി വികസന കോർപ്പറേഷൻ എം.ഡി ആയിരിക്കെ നടത്തിയ ഇടപാടുകളിൽ കോടികളുടെ അഴിമതി ആരോപണമാണ് രതീഷ് നേരിടുന്നത്.  ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണവും പുരോഗമിക്കുകയാണ്.
അഴിമതി കേസിൽ സസ്പെൻഷനിലായിരുന്ന രതീഷിനെ ഖാദി ബോർഡ് സെക്രട്ടറിയായി   നിയമിച്ചതും ഈ സർക്കാരാണ്.  ഇപ്പോൾ ശമ്പളവും ഇരട്ടിയാക്കി. കിൻഫ്ര എംഡിയുടെ ശമ്പളം തനിക്കും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രതീഷ് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇത് അംഗീകരിച്ചാണ് 80000 തിൽ നിന്നു  1,75,000 രൂപയായി ശമ്പളം വർധിപ്പിച്ചത്. ശമ്പളത്തിന് പുറമെ അലവൻസും ലഭിക്കും.
advertisement
ശമ്പള വർധനവിന് ഖാദി ബോർഡ് ചെയർമാൻ കൂടിയായ വ്യവസായ മന്ത്രിയുടെ അനുമതിയുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ ഇടതു മുന്നണിയുടെ പ്രധാന പ്രചരണായുധമായിരുന്നു കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ കേ. ചന്ദ്രശേഖരനും കേസിൽ പ്രതിയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഖാദിബോർഡ് സെക്രട്ടറി കെ.എ. രതീഷിന്റെ ശമ്പളം ഇരട്ടിയാക്കി; അഴിമതി കേസ് പ്രതിയെ വീണ്ടും കൈയയച്ച് സഹായിച്ച് സർക്കാർ
Next Article
advertisement
Love Horoscope Nov 21 | പങ്കാളിയെ പൂർണമായി മനസ്സിലാക്കാൻ ശ്രമിക്കും; വികാരങ്ങൾ തുറന്ന് പങ്കുവയ്ക്കും: ഇന്നത്തെ പ്രണയഫലം
പങ്കാളിയെ പൂർണമായി മനസ്സിലാക്കാൻ ശ്രമിക്കും; വികാരങ്ങൾ തുറന്ന് പങ്കുവയ്ക്കും: ഇന്നത്തെ പ്രണയഫലം
  • ആശയവിനിമയത്തിലൂടെ വ്യത്യാസങ്ങൾ പരിഹരിക്കാനും കഴിയും

  • മകരം രാശിക്കാർക്ക് സന്തോഷകരവും സംതൃപ്തവുമായ പ്രണയ ജീവിതം

  • മീനം രാശിക്കാർക്ക് ഗുണനിലവാരമുള്ള സമയവും അടുപ്പത്തിനും അവസരങ്ങൾ

View All
advertisement