നികുതി തട്ടിപ്പ് കേസ്; ആര്യാ രാജേന്ദ്രന് സര്‍ക്കാരിന്റെ പിന്തുണ; മേയര്‍ ഉരുകിപ്പോകുന്ന വെണ്ണയല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

Last Updated:

നഗരസഭയിലെ നികുതി തട്ടിപ്പ് കേസിൽ മേയർ ആര്യാ രാജേന്ദ്രന് പൂർണ പിന്തുണ നൽകി സർക്കാർ

News18
News18
തിരുവനന്തപുരം: നഗരസഭയിലെ നികുതി തട്ടിപ്പ് കേസിൽ മേയർ ആര്യാ രാജേന്ദ്രന്(Mayor Arya Rajendran) പൂർണ പിന്തുണ നൽകി സർക്കാർ(Government). മേയറെ ലക്ഷ്യം വച്ചുള്ള പ്രതിപക്ഷ ആക്രമണത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. മേയർക്ക് പ്രായം മാത്രമല്ല, ജനാധിപത്യ ബോധവും കുറവാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് അവതരിപ്പിച്ചു കൊണ്ട് എം വിൻസെൻ്റ് ആരോപിച്ചു. മേയറുടെ പ്രായത്തേക്കാൾ കൂടുതൽ പ്രവർത്തന പരിചയമുള്ള കൗൺസിലർമാരാണ് സമരം ചെയ്യുന്നത്. എന്നാൽ അവരോട് ചർച്ച ചെയ്യാതെ പ്രകോപിപ്പിക്കാനാണ് മേയർ ശ്രമിക്കുന്നതെന്നും വിൻസെൻ്റ് ആരോപിച്ചു.
ഈ ആക്രമണത്തിന് മറുപടിയായാണ് മേയർ ഉരുകിപ്പോകുന്ന വെണ്ണയല്ലെന്ന് മന്ത്രി തിരിച്ചടിച്ചത്. മന്ത്രി എം വി ​ഗോവിന്ദന് വേണ്ടി മറുപടി പറഞ്ഞ കെ രാധാകൃഷ്ണൻ നികുതി തട്ടിപ്പ് ന‍ടന്നിട്ടുണ്ടെന്ന് നിയസഭയിൽ സ്ഥിരീകരിച്ചു. അതേ സമയം ഒരു നികുതിദായകന് പോലും പണം നഷ്ടപ്പെടില്ലെന്ന ഉറപ്പും സർക്കാരിനു വേണ്ടി മന്ത്രി സഭയയിൽ നൽകി.  കുറ്റവാളികൾ ഏതു പാർട്ടിക്കാരായാലും രക്ഷപെടില്ല.  പൊലീസ് -വകുപ്പ് തല അന്വേഷണങ്ങൾ നടക്കുന്നുണ്ട്.  13 പേരെ സസ്പെന്റ് ചെയ്തെന്നും നാലുപേരെ അറസ്റ്റു ചെയ്തതെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.
advertisement
നികുതി തട്ടിപ്പിൽ വലിയ കള്ളകളിയാണ് നടക്കുന്നതെന്നും പ്രതികൾക്ക് മുൻകൂർ ജാമ്യത്തിന് അവസരം ഒരുക്കിയെന്നും എം വിൻസെൻ് ആരോപിച്ചു. നമ്മൾ പിരിക്കും ടാക്സെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന അവസ്ഥയാണെന്ന് വിൻസെന്റ് പരിഹസിച്ചു. കോർപറേഷനിലെ അഴിമതിക്ക് പിന്നിൽ സിപിഎം സംഘടകളിലെ അം​ഗങ്ങളാണെന്നും പേരുകൾ പുറത്തുവിടണോ എന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
തിരുവനന്തപുരം കോർപറേഷനിൽ പകൽകൊള്ള നടക്കുകയാണെന്നും തദ്ദേശവകുപ്പ് സെക്രട്ടറി അന്വേഷിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. നികുതി ​​ദായകരുടെ പണം നഷ്ടമാകാതിരിക്കാനുളള്ള നിർദേശങ്ങൾ മുന്നോട്ട് വെച്ച പ്രതിപക്ഷം പക്ഷെ സഭയിൽ നിന്ന് ഇറങ്ങിപോയില്ല.
advertisement
നഗരസഭയിൽ ബി ജെ പി നടത്തുന്ന സമരത്തെ ഭരണ - പ്രതിപക്ഷങ്ങൾ ഒരുപോലെ തള്ളി.
കോർപ്പറേഷൻ പിടിക്കാനിറങ്ങി പരാജയപ്പെട്ടതിൻ്റെ ചൊരുക്കാണ് ബിജെപിയുടെ സമരമെന്നായിരുന്നു കെ രാധാകൃഷ്ണൻ്റെ നിലപാട്. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ കൂടുതലുള്ള ബി ജെ പി അംഗങ്ങൾ സമരം നടത്തുന്നത് ആത്മാർത്ഥതയില്ലാത്തതാണെന്ന് എം വിൻസെൻ്റും ആരോപിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നികുതി തട്ടിപ്പ് കേസ്; ആര്യാ രാജേന്ദ്രന് സര്‍ക്കാരിന്റെ പിന്തുണ; മേയര്‍ ഉരുകിപ്പോകുന്ന വെണ്ണയല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍
Next Article
advertisement
ശബരിമല വിമാനത്താവളത്തിൽ സര്‍ക്കാരിന് തിരിച്ചടി; ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി
ശബരിമല വിമാനത്താവളത്തിൽ സര്‍ക്കാരിന് തിരിച്ചടി; ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി
  • ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

  • ചെറുവള്ളി എസ്റ്റേറ്റിലെ 2,263 ഏക്കർ ഉൾപ്പെടെ 2,570 ഏക്കർ ഭൂമി ഏറ്റെടുക്കൽ ശാസ്ത്രീയമായി തെളിയിച്ചില്ല

  • പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ അളവ് നിർണ്ണയിക്കാൻ പുതിയ സാമൂഹിക ആഘാത പഠനം നടത്താൻ കോടതി ഉത്തരവിട്ടു

View All
advertisement