പ്രളയാനന്തര പുനർനിർമാണം: റീ ബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവിന്‍റെ ഓഫീസിനായ് ലക്ഷങ്ങള്‍ പൊടിച്ച് സർക്കാർ
Last Updated:
സെക്രട്ടേറിയേറ്റിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിലാണ് റീ ബീല്‍ഡ് കേരള ഇന്‍ഷ്യേറ്റീവിനായ് ഓഫീസ് നിർമിക്കുന്നത്.
തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിർമാണത്തിനായ് രൂപീകരിച്ച റീ ബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവിന്‍റെ ഓഫീസിനായ് ലക്ഷങ്ങള്‍ പൊടിച്ച് സർക്കാർ. വാടകകെട്ടിടം മോഡി കൂട്ടാൻ മാത്രം എൺപത്തിയെട്ടര ലക്ഷം രൂപയാണ് സർക്കാർ ചെലവിടുന്നത്. അടിയന്തിര സഹായമായി ലഭിക്കേണ്ട പതിനായിരം രൂപ പോലും കിട്ടാതെ പലരും ദുരിതം അനുഭവിക്കുമ്പോൾ ആണ് സർക്കാരിന്‍റെ ഈ ധൂർത്ത്.
സെക്രട്ടേറിയേറ്റിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിലാണ് റീ ബീല്‍ഡ് കേരള ഇന്‍ഷ്യേറ്റീവിനായ് ഓഫീസ് നിർമിക്കുന്നത്. ഓഫീസ് നിർമാണത്തിന് വേണ്ടി മാത്രം എൺപത്തിയെട്ടര ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. അഞ്ച് വര്‍ഷത്തേക്ക് കരാര്‍ നിശ്ചയിച്ച കെട്ടിടത്തിന്‍റെ വാടക വേറെ നല്‍കണം.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ കടം എടുക്കുമ്പോള്‍, ഓഫീസ് നിര്‍മ്മാണത്തിന്‍റെ പേരില്‍ നടക്കുന്നത് വന്‍ ധൂര്‍ത്താണെന്നാണ് ആരോപണം.
advertisement
ലോകബാങ്കിന്‍റെയും, എഡിബിയുടെയും മറ്റ് ഏജന്‍സികളുടെയും പ്രതിനിധികളുമായും കേരള പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരന്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിന് സൗകര്യമുള്ള ഓഫീസ് സെക്രട്ടേറിയേറ്റില്‍ ഇല്ലാത്തതിനാലാണ് പുറത്ത് ഓഫീസ് കരാറെടുത്തതെന്നാണ് വിശദീകരണം. കെ.എസ്.ഇ.ബിക്കാണ് ഓഫീസ് നിർമാണത്തിന്‍റെ ചുമതല. രണ്ടുമാസം കൊണ്ട് ഓഫീസ് നിർമാണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 02, 2019 7:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രളയാനന്തര പുനർനിർമാണം: റീ ബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവിന്‍റെ ഓഫീസിനായ് ലക്ഷങ്ങള്‍ പൊടിച്ച് സർക്കാർ


