ഗവർണറെ സർവകലാശാല ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് ഗവർണർ മടക്കി അയച്ചു

Last Updated:

ഓർഡിനൻസ് ആയാലും ബിൽ ആയാലും ഒപ്പിടില്ലെന്നാണ് ഗവർണറുടെ നിലപാട്.

ആരിഫ് മുഹമ്മദ് ഖാൻ
ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: ഗവർണറെ സർവകലാശാലയുടെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് ഗവർണർ ഒപ്പിടാതെ മടക്കി. ഡിസംബർ അഞ്ചിന് നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത സാഹചര്യത്തിലാണ് ഗവർണർ ഓർഡിനൻസ് മടക്കി അയച്ചത്. ഓർഡിനൻസിന് പകരം സഭാസമ്മേളനത്തിൽ ബിൽ കൊണ്ടുവരുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
ഓർഡിനൻസ് ആയാലും ബിൽ ആയാലും ഒപ്പിടില്ലെന്നാണ് ഗവർണറുടെ നിലപാട്. തന്നെ മാത്രം ലക്ഷ്യമിട്ടുള്ള നിയമനിർമാണം ആണെങ്കിൽ രാഷ്ട്രപതിയ്ക്ക് അയക്കുമെന്നും ഗവർണർ വ്യകത്മാക്കിയിരുന്നു. സംസ്ഥാനത്തെ 14 സർവ്വകാലാശാലകളിൽ ഗവർണ്ണർ ചാൻസലറായിരിക്കും എന്ന സർവ്വകാലാശാല നിയമത്തിലെ വ്യവസ്ഥയാണ് ഭേദഗതി ചെയ്തിരുന്നത്.
കേരള, കാലിക്കറ്റ്, കണ്ണൂർ, എംജി, സംസ്കൃതം സർവ്വകലാശാലകളിൽ ഒരു ചാൻസിലർക്ക് ചുമതല നൽകും. കുസാറ്റ്, സാങ്കേതിക സർവ്വകലാശാല,ഡിജിറ്റൽ സർവ്വകലാശാല എന്നിവയിൽ മറ്റൊരാൾക്ക് ചുമതല. ആരോഗ്യ സർവ്വകലാശാലയിലും, ഫിഷറീസ് സർവ്വകലാശാലയിലും പ്രത്യേകം ചാൻസിലർമാർ ഇതായിരുന്നു ഓർഡിനന്‍സിലൂടെ ലക്ഷ്യമിട്ടിരുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗവർണറെ സർവകലാശാല ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് ഗവർണർ മടക്കി അയച്ചു
Next Article
advertisement
ചൊവ്വാഴ്ചയും ഹാജരാകണമെന്ന് സിബിഐ നോട്ടീസ്; പൊങ്കലിന് നാട്ടിൽ പോകണമെന്ന് വിജയ്
ചൊവ്വാഴ്ചയും ഹാജരാകണമെന്ന് സിബിഐ നോട്ടീസ്; പൊങ്കലിന് നാട്ടിൽ പോകണമെന്ന് വിജയ്
  • കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യെ സിബിഐ 6 മണിക്കൂർ ചോദ്യം ചെയ്തു, ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ്.

  • പൊങ്കലിന് നാട്ടിൽ പോകേണ്ടതുണ്ടെന്നും ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് എത്താനാകില്ലെന്നും വിജയ് അറിയിച്ചു

  • റാലിയിൽ പങ്കെടുക്കാൻ വിജയ് എത്താൻ വൈകിയതിന്റെ കാരണങ്ങളും സിബിഐ വിശദമായി അന്വേഷിച്ചതായി റിപ്പോർട്ട്

View All
advertisement