HOME /NEWS /Kerala / Governor| പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളവും പെൻഷനും ആയുധമാക്കി ഗവർണർ; സർക്കാരിനെയും പ്രതിപക്ഷത്തെയും ഒരുപോലെ ലക്ഷ്യമിട്ട് ആരിഫ് മുഹമ്മദ് ഖാൻ

Governor| പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളവും പെൻഷനും ആയുധമാക്കി ഗവർണർ; സർക്കാരിനെയും പ്രതിപക്ഷത്തെയും ഒരുപോലെ ലക്ഷ്യമിട്ട് ആരിഫ് മുഹമ്മദ് ഖാൻ

ആരിഫ് മുഹമ്മദ് ഖാൻ

ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്ന് കെ മുരളീധരൻ എം പി

  • Share this:

    തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ ഗവർണർ (Kerala Governor) ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammad Khan)  നിലപാട് കടുപ്പിച്ചതോടെ സർക്കാർ സമ്മർദ്ദത്തിൽ. പേഴ്സണല്‍ സ്റ്റാഫിന്‍റെ വിവരങ്ങളടങ്ങിയ ഫയലുകൾ ഹാജരാക്കാനാണ് ഗവർണർ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഗവർണറുടെ നീക്കത്തിൽ സർക്കാരിനും (government) പ്രതിപക്ഷത്തിനും (Opposition) അമർഷമുണ്ട്. ഇതിനിടെ മുൻസിപ്പൽ ചെയർമാന്മാർക്കും കരാർ അടിസ്ഥാനത്തിൽ പിഎമാരെ നിയമിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.

    സർക്കാരിനെയും പ്രതിപക്ഷത്തെയും ഒരു പോലെ ലക്ഷ്യമിട്ടാണ് ഗവർണറുടെ നീക്കം. കേരളം പോലെ ശുഷ്കിച്ച ഖജനാവ് ഉള്ള സംസ്ഥാനത്ത് ഈ ദുർവ്യയം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ഗവർണർ. ചീഫ് സെക്രട്ടറിയുടെ മറുപടി ലഭിച്ച ശേഷമാകും ഗവർണറുടെ തുടർ നീക്കം. ഇതിലും സി പി എം മൃദു സമീപനം സ്വീകരിക്കുമ്പോൾ സി പി ഐ കടുത്ത അമർഷത്തിലാണ്. ഗവർണറുടെ ഇക്കാര്യത്തിലെ ഇടപെടൽ ഭരണമുന്നണിയെ മാത്രമല്ല,  പ്രതിപക്ഷത്തെയും അസ്വസ്ഥമാക്കുന്നു.

    Related News- Governor | പെൻഷൻ വാങ്ങുന്ന പേഴ്സണൽ സ്റ്റാഫുകൾ 1223 പേർ; പെൻഷൻ നിർത്തണമെന്ന നിലപാടിലുറച്ച് ഗവർണർ

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    ഗവർണർ ഭരണത്തിൽ കൂടുതൽ പിടിമുറുക്കുകയാണെന്നും പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ ഗവർണർക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ലെന്നും കെ മുരളീധരൻ എം പി പറഞ്ഞു. യു ഡി എഫ് സർക്കാരാണ്  പെൻഷൻ കൊണ്ടുവന്നത്. സദുദ്ദേശ്യത്തോടെയാണ് അതു കൊണ്ടുവന്നത്. തെറ്റാണെന്ന് യുഡിഎഫിന് അഭിപ്രായമില്ല. ഗവർണർക്ക് ഇത് മാറ്റാൻ അധികാരമില്ല. ഇടത് പക്ഷം വന്നപ്പോഴാണ് ഇതിൽ കൂടുതൽ ഇളവുകൾ വന്നത്. അതാണ് ഗവർണർക്ക് വിമർശിക്കാൻ ഇട നൽകിയത്. എങ്കിലും ഗവർണറുടെ ഭീഷണിക്ക് വഴങ്ങി വിഷയം പുനപരിശോധിക്കരുത്. അനാവശ്യ ഭീഷണി തള്ളി കളയാൻ മുഖ്യമന്ത്രിക്ക് ധൈര്യം വേണമെന്നും മുരളീധരൻ പറഞ്ഞു.

    Related News- Governor's Speech| 'ഗോ ബാക്ക്' വിളിച്ച് പ്രതിപക്ഷം; നേട്ടങ്ങൾ പറയുമ്പോഴും കൈയടിക്കാതെ ഭരണപക്ഷം; ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം അവസാനിച്ചു

    ദൈനംദിന ഭരണനിർവഹണത്തിൽ ഗവർണർ കൈ കടത്തുന്നെന്ന വിലയിരുത്തലും ശക്തമാണ്. ഇതിനെ ശക്തമായി പ്രതിരോധിക്കാനാണ് ഇരു മുന്നണികളാടെയും തീരുമാനം. പേഴ്സണൽ സ്റ്റാഫ് വിവാദം കത്തി നിൽക്കുന്നതിനിടെയാണ് മുൻസിപ്പൽ ചെയർമാന്മാർക്കും നഗരസഭയ്ക്കു പുറത്തു നിന്ന് പി എമാരെ നിയമിക്കാനുള്ള അനുമതി. നിലവിൽ നഗരസഭാ ഉദ്യോസ്ഥരെയാണ് പി എ മാരായി നൽകുന്നത്. ഇതിനു പകരം ദിവസ വേതനത്തിനോ കരാർ അടിസ്ഥാനത്തിലോ പുറത്തു നിന്നുള്ളവരെ നിയമിക്കാൻ അനുമതി തേടിയത് മുൻസിപ്പൽ ചെയർമാന്മാരുടെ കൂട്ടായ്മയാണ്. ഇതും രാഷ്ട്രീയ നിയമനങ്ങൾക്കു വേണ്ടിയാണെന്നാണ് വിമർശനം.

    First published:

    Tags: Cm pinarayi vijayan, Governer Arif Muhammed Khan, K Muraleedharan MP