'മേക്ക് ഇൻ ഇന്ത്യ' പരിപാടിയിലേർപ്പെട്ട സർക്കാരുദ്യോഗസ്ഥൻ പിടിയിൽ

News18 Malayalam
Updated: January 5, 2019, 9:29 AM IST
'മേക്ക് ഇൻ ഇന്ത്യ' പരിപാടിയിലേർപ്പെട്ട സർക്കാരുദ്യോഗസ്ഥൻ പിടിയിൽ
  • Share this:
മലപ്പുറം: കുട്ടികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ (വിമുക്തി) ക്ലാസെടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥനാണ് മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശിയായ സുനിൽ കമ്മത്ത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദൂഷ്യവശങ്ങളെ കുറിച്ച് ക്ലാസെടുക്കുന്ന സുനിൽ കമ്മത്ത് ചുങ്കത്തറ CHCയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ്. എന്നാൽ കഴിഞ്ഞ ദിവസം ഇയാൾ എക്സൈസിന്റെ പിടിയിലായി. എന്തിനെന്നോ? വീട്ടിൽ സ്വന്തമായി ചാരായം വാറ്റിയതിനാണ് ഈ വിമുക്തി അധ്യാപകൻ പിടിയിലായത്. ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായ  സുനിൽ കമ്മത്ത് ചാരായം വാറ്റിയതിന് പിടിയിലായതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.

നിലമ്പൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സുനിൽ കമ്മത്തിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. നാട്ടിൽ എല്ലാക്കാര്യത്തിനും ഓടിനടക്കുന്ന ചെറുപ്പക്കാരൻ. എല്ലാ പരിപാടികളിലും അതിന്റെ സംഘാടനത്തിലും മുന്നിൽ തന്നെ കാണും. സി.പി.എമ്മിന്റെ സജീവപ്രവർത്തകൻ കൂടിയാണ് സുനിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് സുനിൽ എക്സൈസിന്റെ പിടിയിലായത്.


ചുങ്കത്തറയുടെ സമീപപ്രദേശമായ പണപ്പൊയിലിലെ വീട്ടില്‍നിന്നാണ് സുനിൽ കമ്മത്തിനെ അറസ്റ്റ് ചെയ്തത്. സുനിലിന്‍റെ ഭാര്യയുടെ പേരിലുള്ള ഈ വീട്ടില്‍ ആള്‍ത്താമസമുണ്ടായിരുന്നില്ല. എന്നാല്‍ മിക്ക ദിവസങ്ങളിലും ഇവിടെ രാത്രി ലൈറ്റ് തെളിഞ്ഞുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇന്നലെയും ലൈറ്റ് കണ്ടതോടെ അന്വേഷിച്ചെത്തിയ നാട്ടുകാരാണ് ചാരായം വാറ്റുന്നത് കാണുന്നത്. ഉടന്‍ തന്നെ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെ നാട്ടുകാർ ഫോണില്‍ വിളിച്ചറിയിച്ചു.എക്സൈസ് കമ്മീഷണറുടെ നിർദേശപ്രകാരം സുനിൽ കമ്മത്തിന്റ വീട്ടിൽ പരിശോധന നടത്തിയ എക്സൈസ് സംഘത്തിന് രണ്ട് ലിറ്റർ ചാരായവും 40 ലിറ്റർ വാഷുമാണ് ലഭിച്ചത്.
പ്രഷർ കുക്കറും മറ്റ് വാറ്റ് ഉപകരണങ്ങളും ഇവിടെ നിന്നും കണ്ടെടുത്തു. നിലമ്പൂർ എക്‌സൈസ് ഇൻസ്‌പെക്ടർ കെ ടി സജിമോന്റെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസർ മുസ്തഫ ചോലയിൽ, അഭിലാഷ്, ജസ്റ്റിൻ, കെ പ്രദീപ്, അബ്ദുൽ റഷീദ്, ഷീന എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.First published: January 5, 2019, 9:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading