ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ചില കേസുകളില്‍ കൂടി കമറുദ്ദീന്റെ കസ്റ്റഡി ആവശ്യമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കൊച്ചി: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ എം.സി കമറുദ്ദീന്‍ എം.എല്‍.എ നൽകിയ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. രാവിലെ ജാമ്യേപേക്ഷ പരിഗണിച്ചപ്പോള്‍ 75 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വലിയ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്നും സര്‍ക്കാര്‍ അറിയിച്ചതിനാൽ ജാമ്യേപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കമറുദ്ദീന്റെ അഭിഭാഷകൻ ഓണ്‍ലൈന്‍ വാദത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് ഉച്ചക്ക് ശേഷം ജാമ്യാപേക്ഷ വിണ്ടും പരിഗണിച്ചപ്പോഴാണ് കോടതി ജാമ്യം നിഷേധിച്ചത്.
ചില കേസുകളില്‍ കൂടി കമറുദ്ദീന്റെ കസ്റ്റഡി ആവശ്യമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നായിരുന്നു കോടതി ഉത്തരവ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു കമറുദ്ദീന്റെ വാദം.
നവംബര്‍ 11ന് അറസ്റ്റിലായ തന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നും പ്രമേഹവും രക്ത സമ്മര്‍ദ്ദവുമുള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളും തനിക്കുണ്ടെന്നും കമറുദ്ദീൻ വാദിച്ചു. കസ്റ്റഡിയിലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നും നിക്ഷേപകരുമായി കമ്പനിയുണ്ടാക്കിയ കരാറില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നും ലാഭവിഹിതം നല്‍കിയില്ലെന്ന പേരില്‍ ക്രിമിനല്‍ കേസ് എടുക്കാനാവില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
advertisement
ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം രൂപ കമ്പനി നിക്ഷേപമായി സ്വീകരിച്ചെങ്കിലും 2019 ഒക്ടോബര്‍ മുതല്‍ ലാഭം നല്‍കുന്നില്ലെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണ സംഘം കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ആവശ്യമായ ചികിത്സ നല്‍കണമെന്ന നിർദ്ദേശത്തോടെയാണ് കോടതി ജാമ്യഹര്‍ജി തള്ളിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 30, 2020 4:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി