ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്: ജാമ്യം തേടി എം സി കമറുദ്ദീൻ എംഎൽഎ ഹൈക്കോടതിയിലേക്ക്

Last Updated:

ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു ഒരാഴ്ച പിന്നിട്ടിട്ടും കൂട്ടു പ്രതികളെ കണ്ടെത്താൻ കഴിയാത്തത് അന്വേഷണത്തെ ബാധിക്കുന്നതായാണ് വിവരം.

കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ജാമ്യം തേടി എം സി കമറുദ്ദീൻ എം എൽ എ ഹൈക്കോടതിയിലേക്ക്. അതേസമയം, കമറുദ്ദീനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്.
ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ കമറുദ്ദീൻ അറസ്റ്റിലായ ആദ്യ മൂന്നു കേസുകളിലാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കേസുകളുടെ എണ്ണം കൂടുകയും കൂടുതൽ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കമറുദ്ദീൻ ജാമ്യ അപേക്ഷയുമായി മേൽക്കോടതിയെ സമീപിക്കുന്നത്.
You may also like:ലോക റെക്കോഡ് സ്വന്തമാക്കാൻ വെള്ളത്തിനടിയിൽ പോയി സദ്ദാം കിടന്നത് ആറു ദിവസം [NEWS]കൊച്ചിയിൽ വൻ ജ്വല്ലറി കവർച്ച; ലോക്കർ തകർത്ത് ഒന്നര കോടി രൂപയിലധികം വിലവരുന്ന ആഭരണങ്ങൾ കവർന്നു [NEWS] പ്രതിപക്ഷ നേതാവിന് ഇനി പുതിയ റോൾ; അപ്പൂപ്പൻ ആയതിന്റെ സന്തോഷം പങ്കുവച്ച് ചെന്നിത്തല [NEWS]
ജാമ്യാപേക്ഷ നൽകിയാലും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നതിൽ സമയമെടുക്കും എന്നാണ് വിലയിരുത്തൽ. ഇതിനിടെ എം എൽ എയെ 36 കേസുകളിൽ കൂടി ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. രണ്ടു കേസുകളിൽ കൂടി അറസ്റ്റ് രേഖപ്പെടുത്താനുള്ള അനുമതിയും കോടതി നൽകിയിട്ടുണ്ട്.
advertisement
നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലാണ് അറസ്റ്റ്. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 63 ആയി. കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി കുറ്റപത്രം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം.
ഇതിനു വേണ്ടിയാണ് കമറുദ്ദീനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടത്. രണ്ട് അപേക്ഷകളാണ് ഇതിനായി കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. എന്നാൽ, കമ്പനി മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങളെയും മറ്റ് രണ്ടു പേരെയും അന്വേഷണസംഘത്തിന് ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
advertisement
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു ഒരാഴ്ച പിന്നിട്ടിട്ടും കൂട്ടു പ്രതികളെ കണ്ടെത്താൻ കഴിയാത്തത് അന്വേഷണത്തെ ബാധിക്കുന്നതായാണ് വിവരം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്: ജാമ്യം തേടി എം സി കമറുദ്ദീൻ എംഎൽഎ ഹൈക്കോടതിയിലേക്ക്
Next Article
advertisement
Haris Rauf: യുദ്ധവിമാനം പറന്നുയരുന്നു, നിലം പൊത്തുന്നു; ഇന്ത്യൻ കാണികളെ പ്രകോപിപ്പിച്ച് പാക് താരത്തിന്റെ '6-0' ആംഗ്യം
യുദ്ധവിമാനം പറന്നുയരുന്നു, നിലം പൊത്തുന്നു; ഇന്ത്യൻ കാണികളെ പ്രകോപിപ്പിച്ച് പാക് താരത്തിന്റെ '6-0' ആംഗ്യം
  • ഹാരിസ് റൗഫ് ഇന്ത്യൻ ആരാധകരെ പ്രകോപിപ്പിച്ച 6-0 ആംഗ്യം വിവാദമാകുന്നു.

  • പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഏഷ്യാ കപ്പ് 2025ൽ ഇന്ത്യക്കെതിരെ തുടർച്ചയായ രണ്ടാം തോൽവി.

  • പാകിസ്ഥാൻ സൈന്യത്തിന്റെ 6 യുദ്ധവിമാനങ്ങൾ തകർത്തുവെന്ന അവകാശവാദം ആംഗ്യത്തിന് പിന്നിൽ.

View All
advertisement