കോവിഡ് കാലത്തെ സമരങ്ങളിൽ ഹൈക്കോടതി ഇടപെടുന്നു; പൊലീസിനോട് വിശദീകരണം തേടി

Last Updated:

സമരങ്ങളില്‍ നിന്നും പ്രതിഷേധങ്ങളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് നിര്‍ദ്ദേശിക്കണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം.

കൊച്ചി: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തുന്ന സമരങ്ങളില്‍
ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടി. കോവിഡ് മഹാമാരിയുടെ കാലത്ത് നടത്തുന്ന സമരങ്ങള്‍ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും തടയാന്‍ അടിയന്തിര നടപടി വേണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ്  ഹൈക്കോടതി നടപടി.
എത്ര സമരങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നെന്നും കേസ് എടുത്തതിന്റെ വിവരങ്ങളും അറിയിക്കണമെന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തെ രാഷട്രീയ പാര്‍ട്ടികളെ എതിര്‍കക്ഷികളാക്കി ഹൈക്കോടതി അഭിഭാഷകനായ ജോണ്‍ നമ്പേലി ജൂനിയറാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. സമരങ്ങളില്‍ നിന്നും പ്രതിഷേധങ്ങളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് നിര്‍ദ്ദേശിക്കണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം.  ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് കാലത്തെ സമരങ്ങളിൽ ഹൈക്കോടതി ഇടപെടുന്നു; പൊലീസിനോട് വിശദീകരണം തേടി
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement