തെരഞ്ഞെടുപ്പ് റദ്ദാക്കണം: സരിത എസ് നായരുടെ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്
Last Updated:
വയനാട്ടിലെ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വേഛാപരവും നിയമവിരുദ്ധവും ആണെന്നാണ് സരിതയുടെ ഹര്‍ജി
കൊച്ചി: വയനാട് ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതി നോട്ടീസ് അയച്ചു. അമേഠിയില്‍ തന്റെ നാമനിര്‍ദേശ പ്രതിക സ്വീകരിച്ചിരുന്നെന്നും എന്നാല്‍ വയനാട്ടിലെ തള്ളിയെന്നും കാട്ടിയാണ് സരിത ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
വയനാട്ടിലെ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വേഛാപരവും നിയമവിരുദ്ധവും ആണെന്നും സരിത എസ് നായര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. സോളാര്‍ കേസില്‍ മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും പെരുമ്പാവൂര്‍ സിജെഎം കോടതി സരിതയ്ക്ക് വിധിച്ചിരുന്നു. സരിതയുടെ ശിക്ഷ മേല്‍ക്കോടതി തടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രിക തള്ളിയത്.
Also Read: കേരളത്തിൽ മാത്രമല്ല അമേഠിയിലും ഉണ്ട് വേണ്ടപ്പെട്ടവർ; സരിത നേടിയത് 569 വോട്ടുകൾ
വയനാട്ടിലേതിനു സമാനമായി എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡനെതിരെ സരിത സമര്‍പ്പിച്ച ഹര്‍ജിയും കമ്മീഷന്‍ തള്ളിയിരുന്നു. ഈ ഹര്‍ജിയിലും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സമാന കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ പത്രികയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. ജസ്റ്റിസ് ഷാജി പി ചാലിയാണ് രണ്ടു ഹര്‍ജികളും പരിഗണിച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 01, 2019 11:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെരഞ്ഞെടുപ്പ് റദ്ദാക്കണം: സരിത എസ് നായരുടെ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്