എന്‍എസ്എസിന് അനുകൂലമായ എയ്ഡഡ് സ്‌കൂൾ നിയമനത്തിലെ സുപ്രീം കോടതി ഉത്തരവ് മറ്റു സ്‌കൂളുകൾക്കും ബാധകം; ഹൈക്കോടതി
- Published by:ASHLI
- news18-malayalam
Last Updated:
എന്‍.എസ്.എസിന് ഇക്കാര്യത്തില്‍ അനുമതി നല്‍കിക്കൊണ്ട് ഇറക്കിയ ഉത്തരവ് അനൂകൂല്യം ഹര്‍ജിക്കാരിക്കും അവകാശപ്പെട്ടതാണെന്ന് ജസ്റ്റീസ് എന്‍ നഗരേഷ് നിരീക്ഷിച്ചു
കൊച്ചി: എന്‍എസ്എസിന് അനുകൂലമായ എയ്ഡഡ് സ്‌കൂൾ നിയമനത്തിലെ സുപ്രീം കോടതി ഉത്തരവ് മറ്റു സ്‌കൂളുകൾക്കും ബാധകമെന്ന് ഹൈക്കോടതി. എയ്ഡഡ് സ്‌കൂളുകളില്‍ മൂന്ന് ശതമാനം സീറ്റ് ഭിന്നശേഷിക്കാര്‍ക്ക് നീക്കിവെച്ചാലെ എയ്ഡഡ് സ്‌കൂളിലെ അംഗീകാരമില്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്തു എന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍ നിലപാട്. ഇത് കാരണം കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏയ്ഡഡ് അധ്യാപക നിയമനം അനിശ്ചിതത്വത്തിലായിരുന്നു. ഇത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് എന്‍എസ്എസ് മാനേജ്‌മെന്റ് സുപ്രീംകോടതിയെ സമീപിച്ചത്.
ഇത് അംഗീകരിച്ചാണ് ഭിന്നശേഷിക്കാര്‍ക്കായി അധ്യാപക പോസ്റ്റ് നീക്കി വെച്ചാല്‍ ആ സ്‌കൂളിലെ മറ്റ് അധ്യാപക തസ്തികകള്‍ ക്രമപ്പെടുത്താമെന്ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എൻഎസ്എസ് മാനേജ്മെന്റിന് കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷി സംവരണ തസ്തികകളിലൊഴികെ നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ സുപ്രീംകോടതി വിധിയനുസരിച്ച് സർക്കാർ ഉത്തരവ് നൽകിയിരുന്നു. എന്നാൽ, സമാന സാഹചര്യമുള്ള മറ്റു മാനേജുമെന്റുകൾക്കും ബാധകമാകുന്ന പൊതു ഉത്തരവ് ഇറക്കണമെന്നുള്ള ആവശ്യം ഉയർന്നെങ്കിലും എൻഎസ്എസ് സ്കൂളുകളിലെ നിയമനങ്ങൾക്കു മാത്രം ബാധകമായ ഉത്തരവാണ് ഇറക്കിയത്.
advertisement
ഈ സാഹചര്യത്തിലാണ് കോഴിക്കോട് കുട്ടമ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ അധ്യാപികയായ പി.ജാബിറ, അഭിഭാഷകനായ എബിന്‍ മാത്യു മുഖേന തന്റെ നിയമത്തിന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്‍.എസ്.എസിന് ഇക്കാര്യത്തില്‍ അനുമതി നല്‍കിക്കൊണ്ട് ഇറക്കിയ ഉത്തരവ് അനൂകൂല്യം ഹര്‍ജിക്കാരിക്കും അവകാശപ്പെട്ടതാണെന്ന് ജസ്റ്റീസ് എന്‍ നഗരേഷ് നിരീക്ഷിച്ചു. ആയതിനാല്‍ രണ്ട് മാസത്തിനകം ഹര്‍ജിക്കാരിയെയും സ്‌ക്കൂള്‍ മാനേജരെയും ആവശ്യമെങ്കില്‍ കേട്ട് നിയമ പ്രകാരം നിയമനാംഗീകാരം നല്‍കുന്ന കാര്യം പരിശോധിക്കാന്‍ താമരശേരി ഡി ഇ ഒ യ്ക്ക ഹൈകോടതി നിര്‍ദേശം നല്‍കിയശേഷം ഹര്‍ജി തീര്‍പ്പാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
March 25, 2025 5:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എന്‍എസ്എസിന് അനുകൂലമായ എയ്ഡഡ് സ്‌കൂൾ നിയമനത്തിലെ സുപ്രീം കോടതി ഉത്തരവ് മറ്റു സ്‌കൂളുകൾക്കും ബാധകം; ഹൈക്കോടതി


