advertisement

Kerala Gold Rate| തുടർച്ചയായി അഞ്ചാം ദിനവും സ്വർണവില കുറഞ്ഞു; അറിയാം നിരക്ക്

Last Updated:

ഇസ്രായേൽ ഇറാനെ ആക്രമിച്ചതിന് പിന്നാലെ രണ്ടുദിവസം കൊണ്ട് 8,440 രൂപ പവന് വർധിച്ചിരുന്നു

News18
News18
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി അ‍ഞ്ചാം ദിവസവും സ്വർണവില കുറഞ്ഞു. കഴിഞ്ഞ നാല് ദിവസത്തിനിടെ ഏഴായിരം രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇന്ന് പവന് 560 രൂപയാണ് കുറഞ്ഞത്. ഒരു പവന് ഇന്നത്തെ വിപണിവില 1,18,880 രൂപയാണ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപയുമായി. ഇന്നലെ രണ്ടുതവണ വിലയിടിഞ്ഞിരുന്നു.  ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 16,211 രൂപയും, പവന് 1,29,688 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 12,158 രൂപയും പവന് 97,264 രൂപയുമാണ് വില.
സ്വർണത്തിന് വില കുറഞ്ഞതോടെ ആഭരണം വാങ്ങാൻ ജ്വല്ലറിയിലേക്ക് പോകുന്നവർ ഒരുകാര്യം ശ്രദ്ധിക്കണം. ആഭരണം വാങ്ങുമ്പോൾ സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപവൻ സ്വർണാഭരണം വാങ്ങാൻ പവന്‍റെ വിലയിൽ അധികം നൽകണം. അതായത് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,35,000 രൂപ നൽകേണ്ടി വരും.
advertisement
ഇസ്രായേൽ ഇറാനെ ആക്രമിച്ചതിന് പിന്നാലെ രണ്ടുദിവസം കൊണ്ട് 8,440 രൂപ പവന് വർധിച്ചിരുന്നു. എന്നാൽ, തുടർദിവസങ്ങളിൽ സ്വർണവില കുത്തനെ തിരിച്ചിറങ്ങുന്നതാണ് കണ്ടത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന് 5,131.23 ഡോളറായി കറഞ്ഞു. 5,131.23 ഡോളറാണ് നിലവിലെ വില. ഇന്നലെ 5,150.37 ഡോളറായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate| തുടർച്ചയായി അഞ്ചാം ദിനവും സ്വർണവില കുറഞ്ഞു; അറിയാം നിരക്ക്
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement