തിരുവനന്തപുരം: പുൽവാമയിൽ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച വീരജവാന്മാരെ സ്മരിച്ച് നടൻ മോഹൻലാൽ. "ധീരരെ ബഹുമാനിക്കുന്നു. മഹത്തായ ത്യാഗത്തിന് ഞങ്ങൾ എക്കാലത്തും നിങ്ങളോട് കടപ്പെട്ടിരിക്കും"- മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. പുൽവാമ അറ്റാക്ക് എന്ന ഹാഷ് ടാഗിൽ ഫേസ്ബുക്കിലാണ് താരം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
2019 ഫെബ്രുവരി 14നാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തി കശ്‌മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്.
പുല്‍വാമ ഭീകരാക്രമണ കാലത്തും മോഹൻലാൽ നടുക്കവും ദു:ഖവും രേഖപ്പെടുത്തിയിരുന്നു. രക്തസാക്ഷിയായ ജവാന്മാരുടെ കുടുംബങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ദുഃഖം കൊണ്ട് തന്റെ ഹൃദയം നുറുങ്ങുന്നുവെന്നാണ് അന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചത്.
"രക്തസാക്ഷിയായ ജവാന്മാരുടെ കുടുംബങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ,ദുഃഖം കൊണ്ട് തന്റെ ഹൃദയം നുറുങ്ങുന്നു. അവര്‍ ആ ഹൃദയ ഭേദകമായ ദു:ഖത്തെ അതിജീവിച്ച് തിരുച്ചുവരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അവരുടെ അടങ്ങാത്ത ദുഃഖത്തിന്റെ ഈ നിമിഷത്തില്‍ അവരോടൊപ്പം ഒന്നിച്ചു നില്‍ക്കുന്നു"- മോഹന്‍ലാല്‍ കുറിച്ചു.
പുൽവാമയിൽ വയനാട് ലക്കിടി സ്വദേശി വി.വി.വസന്തകുമാർ ഉൾപ്പെടെ 40 ജവാന്മാരാണ് അന്നു വീരമൃത്യു വരിച്ചത്. പുൽവാമ ഭീകരാക്രമണത്തിനു ശേഷം 12-ാം ദിനമാണ് തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലാക്കോട്ടിലുള്ള വൻ ഭീകരപരിശീലന കേന്ദ്രം ഇന്ത്യ മിന്നലാക്രമണത്തിൽ തകർത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.