• HOME
 • »
 • NEWS
 • »
 • kerala
 • »
 • KSRTC ബസിടിച്ച് വയോധികയുടെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

KSRTC ബസിടിച്ച് വയോധികയുടെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ഡ്രൈവറുടെ അശ്രദ്ധയും ബസ് നിര്‍ത്താതെ രക്ഷപ്പെടാന്‍ ശ്രമിച്ചത് ഗുരുതര വീഴ്ചയെന്നുമാണ് കമ്മീഷന്റെ അന്വേഷണ ഉത്തരവിലുള്ളത്.

 • Share this:
  പാലക്കാട് (Palakkad) കണ്ണനൂരിൽ സിഗ്നൽ ലംഘിച്ച് തെറ്റായ ദിശയില്‍ മുന്നോട്ട് നീങ്ങിയ കെഎസ്ആർടിസി (KSRTC) ബസിടിച്ച് വീട്ടമ്മ മരിച്ചതില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ (Human Rights Commission) കേസെടുത്തു. കണ്ണാടി സ്വദേശിനി ചെല്ലമ്മയുടെ മരണത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. പതിനഞ്ച് ദിവസത്തിനുള്ളില്‍ ജില്ലാ പൊലീസ് മേധാവിയും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറും മറുപടി നല്‍കണമെന്നാണ് ആവശ്യം.

  ഡ്രൈവറുടെ അശ്രദ്ധയും ബസ് നിര്‍ത്താതെ രക്ഷപ്പെടാന്‍ ശ്രമിച്ചത് ഗുരുതര വീഴ്ചയെന്നുമാണ് കമ്മീഷന്റെ അന്വേഷണ ഉത്തരവിലുള്ളത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഇന്നലെ പുറത്തുവന്നിരുന്നു. പിന്നാലെ കുഴല്‍മന്ദം പൊലീസ് പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ ചന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു.

  വാഹനാപകടത്തിൽ CPI ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു പേർ മരിച്ചു; അപകടം നിർത്തിയിട്ടിരുന്ന

  കൊച്ചി പെരുമ്പാവൂർ പുല്ലുവഴിയിലുണ്ടായ വാഹനാപകടത്തിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു പേർ മരിച്ചു. പെരുമ്പാവൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി കെ എസ് അജിത്, വളയൻചിറങ്ങര പി വി പ്രിസ്റ്റേഴ്സ് ജീവനക്കാരൻ വിമൽ എന്നിവരാണ് മരിച്ചത്.

  ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. ലോറിയിൽ മുന്നറിയിപ്പ് ലൈറ്റ് ഇല്ലാതിരുന്നതാണ് അപകട കാരണം.

  കൃഷിയിടത്തിലെ ഒഴുക്കുവെള്ളത്തിൽ മുഖം കഴുകി; മൂന്നാഴ്ചയ്ക്കുശേഷം കുളയട്ട മൂക്കിൽ നിന്ന് ജീവനോടെ പുറത്ത്

  യുവാവിന്റെ മൂക്കിനുള്ളിൽ കയറിയ കുളയട്ടയെ മൂന്നാഴ്ചയ്ക്കുശേഷം ജീവനോടെ പുറത്തെടുത്തു. ഇടുക്കി കട്ടപ്പന പള്ളിക്കവല വാലുമ്മേൽ ഡിപിൻ ഏബ്രഹാമിന്റെ (38) വലതുമൂക്കിലാണ് 4 സെന്റിമീറ്ററോളം നീളമുള്ള കുളയട്ട കയറിയത്. കൃഷിയിടത്തിലെ ഒഴുക്കുവെള്ളത്തിൽനിന്ന് ഹോസ് ഉപയോഗിച്ച് എടുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ മൂക്കിൽ കയറിയതാകാമെന്നാണ് നിഗമനം.

  മൂന്നാഴ്ച മുൻപാണ് ഡിപിന് അസ്വസ്ഥതകൾ അനുഭവപ്പെട്ട് തുടങ്ങിയത്. വലത് മൂക്കിലൂടെയും ഇടയ്ക്ക് വായിലൂടെയും രക്തം വരാൻ തുടങ്ങി. ആദ്യം കാര്യമാക്കിയില്ലെങ്കിലും ശ്വസിക്കാൻ ബുദ്ധിമുട്ടും മൂക്കടപ്പും നേരിട്ടതോടെ ചികിത്സ തേടി. എൻഡോസ്‌കോപ്പി ചെയ്തു നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഡോക്ടർ അഞ്ചു ദിവസത്തെ മരുന്ന് നൽകി വിട്ടു.

  മൂന്നു ദിവസത്തിനുശേഷവും മാറ്റം ഉണ്ടാകാതെ വന്നതോടെ മറ്റൊരു ഡോക്ടറെ കണ്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം മൂന്നു ദിവസം മരുന്ന് കഴിച്ചിട്ടും പ്രയോജനം ഉണ്ടാകാതെ വന്നതോടെ ഒരാഴ്ചത്തെ ആയുർവേദവും പരീക്ഷിച്ചു.

  കഴിഞ്ഞ തിങ്കളാഴ്ച പള്ളിക്കവലയിലെ ഡോ. ജോസ് കുര്യൻ മെമ്മോറിയൽ ക്ലിനിക്കിലെ ഡോക്ടർ ബി ശ്രീജമോളുടെയും അടുത്ത് ചികിത്സ തേടിയെത്തിയത്. ആദ്യ പരിശോധനയിൽ മൂക്കിലെ ചർമം പൊട്ടിയിരിക്കുന്നതും രക്തം വരുന്നതുമാണ് കണ്ടത്. വീണ്ടും നടത്തിയ പരിശോധനയിലാണ് മൂക്കിനുള്ളിൽ എന്തോ അനങ്ങുന്നതായി കണ്ടെത്തിയത്. തുടർന്ന് നാലു സെന്റിമീറ്ററോളം നീളമുള്ള കുളയട്ടയെ പുറത്തെടുക്കുകയായിരുന്നു.

  ആഴ്ചകളായി തന്നെ ബുദ്ധിമുട്ടിച്ച പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് പ്ലാന്റർ കൂടിയായ ഡിപിൻ.
  Published by:Rajesh V
  First published: