കൊച്ചി: എറണാകുളം ചെറായിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. കുറ്റിപ്പിളിശേരി ശശി, ഭാര്യ ലളിത എന്നിവരാണ് മരിച്ചത്.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഫോർട്ടുകൊച്ചി-വൈപ്പിൻ റോ റോയിൽ നിന്നും ശശി കായലിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശശി കായലിലേക്ക് ചാടിന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഫോർട്ടു കൊച്ചി -വൈപ്പിൻ റോ റോയിൽ നിന്നും ശശി വെള്ളത്തിലേക്ക് ചാടിയത്. മീൻപിടുത്തക്കാർ ശശിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മറ്റൊരു സംഭവത്തിൽ, സഹോദരിയുടെ വീട്ടുമുറ്റത്ത് ചിതയൊരുക്കി അറുപത്തിയെട്ടുകാരൻ മരിച്ചു. കൊട്ടാരക്കര പുത്തൂരിൽ മാറനാട് വൈദ്യർ മുക്ക് സ്വദേശി വിജയകുമാറാണ്(68) മരിച്ചത്. ഇദ്ദേഹത്തിന്‍റെ സഹോദരി ശാന്തയാണ് മൃതദേഹം കത്തുന്ന നിലയിൽ കണ്ടത്. സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ പുത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം ഉൾപ്പടെ സ്ഥലത്തെത്തി പരിശോധന നടത്തി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.