'ശബരിമലയില്‍ നിന്ന് ഒരു തരി പൊന്ന് പുറത്ത് പോയിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കും';മന്ത്രി വാസവൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ശബരിമലയിലെ സ്വർണം:കോടതിയുടെ നിലപാട് തന്നെയാണ് സർക്കാരിനുമുള്ളതെന്നും മന്ത്രി വാസവൻ
ശബരിമലയിൽ നിന്ന് ഒരു തരി സ്വർണ്ണം പോലും പുറത്തുപോയിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ഇതുവരെ സ്വീകരിച്ച നിലപാടുകളും ഹൈക്കോടതി വിധിയും സ്വാഗതാർഹമാണ്. കോടതിയുടെ നിലപാട് തന്നെയാണ് സർക്കാരിനുമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ശിൽപ്പം അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് 2019 മാർച്ചിലും ജൂലൈയിലുമാണ്.കാണാതായ ദ്വാരപാലക പീഠം പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് വിജിലൻസ് കണ്ടെടുത്തത്. കള്ളൻ കപ്പലിൽ തന്നെയാണെന്ന് ഇതിലൂടെ ബോധ്യപ്പെടുന്നുവെന്ന് മന്ത്രി പറഞ്ഞു. ദേവസ്വം വിജിലൻസ് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ടെന്നും, പുറത്തുപോയ സ്വർണ്ണം തിരികെ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറ്റം ചെയ്തവർ ആരായാലും നിയമത്തിന്‍റെ കരങ്ങളിൽപ്പെടുമെന്നും ആഗോള അയ്യപ്പ സംഗമത്തെ തകർക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 10, 2025 3:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമലയില്‍ നിന്ന് ഒരു തരി പൊന്ന് പുറത്ത് പോയിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കും';മന്ത്രി വാസവൻ