'കേരളത്തിന് ആദ്യം എയിംസ് അനുവദിക്കൂ; ഇന്നു പറഞ്ഞാൽ നാളെ രാവിലെ സ്ഥലം കൊടുക്കും'; മന്ത്രി സജി ചെറിയാൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ആലപ്പുഴയിൽ എയിംസ് തരാമെന്നു പറഞ്ഞ് ആലപ്പുഴക്കാരെ പൊട്ടന്മാർ ആക്കണ്ടെന്നും മന്ത്രി സജി ചെറിയാൻ
ഇതുവരെ എയിംസ് അനുവദിക്കാത്തത് കേരളത്തോടുള്ള നീതി നിഷേധമാണെന്ന് മന്ത്രി സജി ചെറിയാൻ. കേരളത്തിന് എയിംസ് അനുവദിച്ചു എന്ന് കേന്ദ്രം ഇന്ന് പറഞ്ഞാൽ നാളെ രാവിലെ സ്ഥലം കൊടുക്കാൻ തയാറാണെന്നും മന്ത്രി സജി ചെറിയാൻ. മന്ത്രി എന്ന നിലയിലും പാർട്ടി ഭാരവാഹി എന്ന നിലയിലുമാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അരൂകുറ്റിയിൽ പെരിയാർ സ്മാരകത്തിന്റെ ശിലാസ്ഥാപനം ചടങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപി തട്ടുപൊളിപ്പൻ രാഷ്ട്രീയം കളിക്കുകയാണെന്നും ആത്മാർഥത കൊണ്ടല്ല, ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് സുരേഷ് ഗോപിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ എയിംസ് തരാമെന്നു പറഞ്ഞ് ആലപ്പുഴക്കാരെ പൊട്ടന്മാർ ആക്കണ്ടെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇത് പറയുന്നതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. കുട്ടനാടിനോ വയനാടിനോ കേന്ദ്രം ഒന്നും നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വികസനത്തിൽ പിന്നാക്കം നിൽക്കുന്ന ആലപ്പുഴയെ മുന്നോട്ടു കൊണ്ടുവരേണ്ടതുണ്ടെന്നും ആലപ്പുഴയ്ക്ക് എയിംസിനു യോഗ്യതയുണ്ടെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. എയിംസ് ആലപ്പുഴയിൽ വേണ്ടെന്ന് രാഷ്ട്രീയ ലക്ഷ്യത്തോടെ ആരെങ്കിലും പറഞ്ഞാൽ തൃശൂരിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
September 26, 2025 3:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളത്തിന് ആദ്യം എയിംസ് അനുവദിക്കൂ; ഇന്നു പറഞ്ഞാൽ നാളെ രാവിലെ സ്ഥലം കൊടുക്കും'; മന്ത്രി സജി ചെറിയാൻ