അയ്യപ്പനു മുന്നില്‍ നിറകണ്ണുകളോടെ ഐ.ജി ശ്രീജിത്ത്; ദർശനം തിങ്കളാഴ്ച പുലർച്ചെ

Last Updated:
സന്നിധാനം: ശബരിമല ശ്രീകോവിലിന് മുന്നില്‍ നിറകണ്ണുകളോടെ ഐ.ജി എസ്. ശ്രീജിത്ത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഐ.ജി ശ്രീജിത്ത് ദര്‍ശനത്തിനെത്തിയത്.
ശ്രീകോവിലിനു മുന്നില്‍ നിറകണ്ണുകളോടെയാണ് ശ്രീജിത്ത് പ്രാര്‍ഥിച്ചു നിന്നത്. ആക്ടിവിസ്റ്റ് രഹന ഫാത്തിമയിക്കും തെലുങ്ക് മാധ്യമപ്രവര്‍ത്തക കവിത ജക്കാലയ്ക്ക് സുരക്ഷയൊരുക്കി
സന്നിധാനത്തെത്തിച്ച സംഭവത്തില്‍ ശ്രീജിത്ത് ഏറെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഐ.ജിയുടെ ക്ഷേത്രദര്‍ശനം.
വെള്ളിയാഴ്ചയാണ് രഹ്ന ഫാത്തിമയെയും മാധ്യമപ്രവര്‍ത്തക കവിതയെയും നടപ്പന്തല്‍ വരെ എത്തിച്ചത്. ഇരുനൂറോളം പൊലീസുകാരുടെ സുരക്ഷയില്‍ ശ്രീജിത്താണ് ഈ ഓപ്പറേഷന് നേതൃത്വം നല്‍കിയത്. എന്നാല്‍ പതിനെട്ടാം പടിക്കുതാഴെ പരികര്‍മികളടക്കമുള്ളവര്‍ പ്രതിഷേധിക്കുകയും നട അടയ്ക്കുമെന്ന് തന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.
advertisement
ഇതോടെ ദേവസ്വം മന്ത്രി ഇടപെടുകയും ആക്ടിവിസത്തിനുള്ള ഇടമല്ല ശബരിമലയെന്നു വ്യക്തമാക്കുകയും ചെയ്തതോടെ ദൗത്യം പൂര്‍ത്തിയാക്കാനാകാതെ ഐ.ജിക്കും സംഘത്തിനും മടങ്ങേണ്ടിവന്നു.
ആക്ടിവസ്റ്റുകളെ മലകയറാന്‍ അനുവദിച്ചെന്ന ആരോപണത്തില്‍ പിന്നീട് ഏറെ പഴി കേട്ടതും ശ്രീജിത്തായിരുന്നു. ഇതിനു പിന്നാലെയാണ് ഐ.ജി നിറകണ്ണുകളോടെ ക്ഷേത്രസന്നിധിയില്‍ എത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അയ്യപ്പനു മുന്നില്‍ നിറകണ്ണുകളോടെ ഐ.ജി ശ്രീജിത്ത്; ദർശനം തിങ്കളാഴ്ച പുലർച്ചെ
Next Article
advertisement
വിവാഹേതര ബന്ധം കണ്ടുപിടിച്ച  45കാരനെ മർദിച്ചു കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ
വിവാഹേതര ബന്ധം കണ്ടുപിടിച്ച 45കാരനെ മർദിച്ചു കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ
  • ഹൈദരാബാദില്‍ 45കാരനായ വിജെ അശോകനെ ഭാര്യയും കാമുകനും ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തി.

  • അശോകിന്റെ മരണത്തെ സ്വാഭാവികമെന്നു കാണിക്കാന്‍ പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചതായി പോലീസ് പറഞ്ഞു.

  • വിവാഹേതര ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യയും രണ്ട് യുവാക്കളും ചേര്‍ന്നാണ് കൊലപാതകം.

View All
advertisement