തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ കച്ചവട മാഫിയ സജീവമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കഴിഞ്ഞ രണ്ടു വർഷത്തിനിടെ നിരവധി ഇടപാടുകൾ മാഫിയാസംഘം നടത്തിയെന്നും ക്രൈംബ്രാഞ്ച് എസ് പി യുടെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സർക്കാർ-സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള മാഫിയാ സംഘത്തിൽ സർക്കാർ ഉദ്യോഗസ്ഥരും പങ്കാളികളാണെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Also Read- വാളയാർ കേസ്: പറഞ്ഞ കാര്യങ്ങളല്ല മൊഴിയിൽ രേഖപ്പെടുത്തിയതെന്ന് പെൺക്കുട്ടികളുടെ അമ്മ
റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്താൻ തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ് പിക്ക് ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഐ എം എ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. സുൽഫി നൂഹു ന്യൂസ് 18 നോട് പറഞ്ഞു. സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായി നേരത്തെ തന്നെ പോലീസിന് പരാതി നൽകിയിരുന്നതാണ്. സമൂഹ മാധ്യമങ്ങളിലൂടെ മൃതസഞ്ജീവനിക്കെതിരെ മാഫിയ വ്യാജ പ്രചാരണം നടത്തുന്നതായും സുൽഫി പറഞ്ഞു.
Also Read- 'ജനമാണ് മുഖ്യം ജനപ്രതിനിധികളല്ല'; തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന് പി സി ജോർജ്
കിഡ്നി കച്ചവടമാണ് സംസ്ഥാനത്ത് വ്യാപകമെന്നാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഐ ജി ശ്രീജിത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേസ്. ആരെയും കേസിൽ പ്രതിയാക്കാതെയാണ് എഫ് ഐ ആർ തയാറാക്കിയിരിക്കുന്നത്. എസ് പി സുദർശൻ കേസ് അന്വേഷിക്കും. കൊടുങ്ങല്ലുർ കേന്ദ്രീകരിച്ച് നിരവധി പേർക്ക് അവയവം നഷ്ടമായതായി ക്രൈംബ്രാഞ്ച് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Breaking news, Crimebranch, Crimebranch probe, Kerala