AICC അക്കൗണ്ട്സ് വിഭാഗം ജീവനക്കാരനായ മലയാളിയുടെ വീട്ടിൽ റെയ്ഡ്: രാഷ്ട്രീയ പകപോക്കലെന്ന് കോൺഗ്രസ്

Last Updated:

ചോറ്റാനിക്കരയിലെ വീട്ടിൽ ഡൽഹിയിൽ നിന്നെത്തിയ സംഘമാണ് റെയ്ഡിനെത്തിയത്

കൊച്ചി: എ ഐ സി സി അക്കൗണ്ട്സ് വിഭാത്തിലെ മലയാളിയായ ജീവനക്കാരന്റെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ചോറ്റാനിക്കര സ്വദേശിയായ മാത്യൂസ് വര്‍ഗീസിന്റെ വീട്ടിലാണ് റെയ്ഡ്. ഡല്‍ഹിയില്‍നിന്നുള്ള പ്രത്യേകസംഘമാണ് റെയ്ഡിനായി എത്തിയത്. ആദായനികുതി വകുപ്പ് റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന് കോൺഗ്രസ്‌ ആരോപിച്ചു. രാഷ്ട്രീയ വേട്ടയാടൽ പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് അപ്പുറം രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളിൽ ശമ്പളത്തിന് ജോലി ചെയ്യുന്നവരിലേക്കും സർക്കാർ വ്യാപിപ്പിച്ചുവെന്നും കോൺഗ്രസ് ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് പ്രചാരണത്തിന് ആവശ്യമായ പണം കൈമാറുന്ന സമയത്താണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ വീടുകളിൽ സർക്കാർ ഏജൻസികൾ പരിശോധന നടത്തുന്നത്. ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും രാജ്യത്ത് രണ്ട് നീതി ആണ് എന്നും കോൺഗ്രസ്‌ വക്താവ് ആനന്ദ് ശർമ പറഞ്ഞു.
Also Read- 'തമാശ പറയുന്നതു നിർത്തി': ശശി തരൂർ സീരിയസായി
എ ഐ സി സിയുടെ സാമ്പത്തിക ഇടപാടുകളില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന. വെള്ളിയാഴ്ച രാവിലെ നാലുമണി മുതലാണ് പരിശോധന ആരംഭിച്ചത്. പരിശോധന ശനിയാഴ്ചയും തുടര്‍ന്നു. എ ഐ സി സിയുടെ പ്രധാന സാമ്പത്തിക ഇടപാടുകളുടെ മേല്‍നോട്ടം വഹിക്കുന്നത് മാത്യൂസാണ്. വർഷങ്ങളായി ഡല്‍ഹിയിലാണ് മാത്യൂസിന്റെ താമസം. അഞ്ചുലക്ഷത്തിലധികം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്. മാത്യൂസ് നാട്ടിലെത്തിയ സമയത്താണ് റെയ്ഡ്.
advertisement
ഹൈദരാബാദിലും ഡല്‍ഹിയിലുമുള്ള മേഘാ കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയാണ് മാത്യൂസിന്റെ വീട്ടിലും നടക്കുന്നതെന്നും എ ഐ സി സി ട്രഷര്‍ അഹമ്മദ് പട്ടേലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടക്കുന്നതെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന് വളരെ അടുപ്പമുള്ള കൃഷ്ണ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് മേഘാ കണ്‍സ്ട്രക്ഷന്‍സ്. കഴിഞ്ഞദിവസങ്ങളില്‍ ഇവിടെ റെയ്ഡ് നടന്നിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
AICC അക്കൗണ്ട്സ് വിഭാഗം ജീവനക്കാരനായ മലയാളിയുടെ വീട്ടിൽ റെയ്ഡ്: രാഷ്ട്രീയ പകപോക്കലെന്ന് കോൺഗ്രസ്
Next Article
advertisement
Modi @ 75| കേരളത്തിലുണ്ട് പ്രധാനമന്ത്രിയുടെ പേരിൽ‌ ഒരു ഗജവീരൻ; 'പുത്തൻകുളം മോദി'യെ അറിയുമോ?
Modi @ 75| കേരളത്തിലുണ്ട് പ്രധാനമന്ത്രിയുടെ പേരിൽ‌ ഒരു ഗജവീരൻ; 'പുത്തൻകുളം മോദി'യെ അറിയുമോ?
  • പുത്തൻകുളം മോദി എന്ന ആന തെക്കൻ കേരളത്തിലെ ഉത്സവപ്പറമ്പുകളിൽ മിന്നും താരമായി മാറിയിരിക്കുന്നു.

  • 38 വയസ്സുള്ള പുത്തൻകുളം മോദി 9 അടി 5 ഇഞ്ച് ഉയരമുള്ള, സൗന്ദര്യത്തിന്റെയും ശാന്തതയുടെയും പ്രതീകമാണ്.

  • പുത്തൻകുളം മോദി എന്ന ആനയുടെ ശാന്ത സ്വഭാവവും ശരീര സൗന്ദര്യവും ആനപ്രേമികളെ ആകർഷിക്കുന്നു.

View All
advertisement