ഇന്ന് മുതൽ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല റിലേ നിരാഹാര സമരം
- Published by:Naseeba TC
- news18-malayalam
Last Updated:
കഴിഞ്ഞ ആഴ്ച വ്യാപാരികൾ വഞ്ചനാ ദിനം ആചരിച്ചിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് മുതൽ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിക്കും. ഓണക്കിറ്റിന്റെ അടക്കം കമ്മീഷൻ ലഭ്യമാക്കുക, കോവിഡ് മൂലം മരിച്ച 56 റേഷൻ വ്യാപാരികളുടെയും സെയിൽസ്മാൻമാരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കഴിഞ്ഞ ആഴ്ച വ്യാപാരികൾ വഞ്ചനാ ദിനം ആചരിച്ചിരുന്നു. തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിലെ റിലെ നിരാഹാരം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.
പത്ത് മാസത്തെ കമ്മിഷനാണ് റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കാനുള്ളത്. കുടിശ്ശികയായി കിട്ടാനുള്ളത് അമ്പത്തിയൊന്ന് കോടി രൂപയും. മുപ്പതിനായിരം രൂപ മുതല്‍ മൂന്നര ലക്ഷം രൂപ വരെയാണ് ഓരോ കടക്കാരനും കിട്ടാനുള്ളത്.
അതേസമയം, സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മൂന്ന് വരെ നീട്ടിയതായി മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ കൈപ്പറ്റാന്‍ കഴിയാത്തതിനാലാണ് സര്‍ക്കാര്‍ തീരുമാനം. കോവിഡ് ബാധിതര്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ക്ക് പ്രോക്‌സി സംവിധാനം ഉപയോഗപ്പെടുത്തി കിറ്റുകള്‍ വാങ്ങിക്കാം.
advertisement
വിവിധ കാരണങ്ങളാല്‍ ഓണക്കിറ്റ് കൈപ്പറ്റാന്‍ കഴിയാത്ത കാര്‍ഡുടമകള്‍ സെപ്റ്റംബര്‍ 3 നകം കിറ്റുകള്‍ കൈപ്പറ്റേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
ഇന്നലെ വൈകിട്ട് അഞ്ച് മണിവരെ 85,99,221 കിറ്റുകളാണ് വിതരണം ചെയ്തത്. സാമുഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിലേയ്ക്ക് വിതരണം ചെയ്ത 10,174 കിറ്റുകള്‍ ഉള്‍പ്പെടെ 86,09,395 ഓണ കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
പി വി അന്‍വര്‍ എംഎല്‍എയുടെ റിസോര്‍ട്ടിലെ തടയണകള്‍ പെളിച്ചുമാറ്റണം; ഉത്തരവിറക്കി കളക്ടര്‍
advertisement
നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ ഉടമസ്ഥതലുള്ള കക്കാടംപൊയിലിലെ പി.വി.ആര്‍ നേച്ചര്‍ റിസോര്‍ട്ടിലെ നാല് അനധികൃത തടയണകള്‍ പൊളിച്ചുമാറ്റാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. കളക്ടര്‍ എന്‍ തേജസ് ലോഹിത് റെഡ്ഡിയുടെതാണ് ഉത്തരവ്. കളക്ടര്‍ക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി തുടങ്ങിയതിന് പിന്നാലെയാണ് തടയണകള്‍ പൊളിക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്.
റിസോര്‍ട്ട് ഉടമകള്‍ തടയണ പൊളിക്കാന്‍ തയ്യാറായില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി തടയണ പൊളിച്ച് അതിന്റെ ചെലവ് ഉടമകളില്‍നിന്ന് ഈടാക്കണമെന്നും ഇപ്പോള്‍ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശമുണ്ട്.
advertisement
റിസോര്‍ട്ടിനുവേണ്ടി മൂന്ന് തടയണകള്‍ ഉള്‍പ്പെടെ നാല് തടയണകള്‍ പണിതായും ഇവ മഴക്കാലത്ത് നീരൊഴുക്ക് തടയുന്നതായും ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസറും ജില്ലാ ജിയോളജിസ്റ്റും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടിവി രാജന്‍ നല്‍കിയ ഹര്‍ജിയില്‍ തടയണ പൊളിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച തടയണകളും വില്ലകളും പൊളിച്ചുനീക്കണമെന്ന രാജന്റെ ഹര്‍ജി പരിഗണിച്ച് രണ്ടു മാസത്തിനകം കോഴിക്കോട് കളക്ടര്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22ന് ഉത്തരവിട്ടിരുന്നു. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോര്‍ട്ട് പരിഗണിച്ചുവേണം കളക്ടര്‍ നടപടിയെടുക്കണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 01, 2021 7:20 AM IST