'മാപ്പ് പറയിക്കൽ ഫ്യൂഡൽ സമ്പ്രദായമാണ് അതിനാൽ നിർബന്ധിക്കുന്നില്ല, പക്ഷേ പറ്റിയ തെറ്റ് ഇൻഡിഗോ സമ്മതിക്കണം'; ഇ പി ജയരാജൻ

Last Updated:

വിമാനത്തിനുള്ളിൽ അക്രമം നടത്തിയവർക്ക് ഏർപ്പെടുത്തിയതിനേക്കാൾ കൂടുതൽ കാലം ഇൻഡിഗോ തനിക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയെന്ന് ഇപി ജയരാജൻ കുറ്റപ്പെടുത്തി

തിരുവനന്തപുരം: ഇൻഡിഗോ വിമാനക്കമ്പനിക്കെതിരെ വീണ്ടും ഇടത് മുന്നണി കൺവീനറും സിപിഎം നേതാവുമായ ഇപി ജയരാജൻ. വിമാനത്തിനുള്ളിൽ അക്രമം നടത്തിയവർക്ക് ഏർപ്പെടുത്തിയതിനേക്കാൾ കൂടുതൽ കാലം ഇൻഡിഗോ തനിക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയെന്ന് ഇപി ജയരാജൻ കുറ്റപ്പെടുത്തി. ഇൻഡിഗോ ചെയ്തത് ഗുരുതര തെറ്റാണ്. അത് സമ്മതിക്കണം. മാപ്പ് പറയിക്കൽ ഫ്യൂഡൽ സമ്പ്രദായമാണെന്നതിനാൽ അതിന് നിർബന്ധിക്കുന്നില്ല. പക്ഷേ  പറ്റിയ തെറ്റ് ഇൻഡിഗോ സമ്മതിക്കണമെന്നും ഇപി ആവശ്യപ്പെട്ടു. വിമാനത്തിലെ കയ്യേറ്റത്തിന്‍റെ പേരിൽ ഇപി ജയരാജനെ ഇൻഡിഗോ വിമാനക്കമ്പനി വിലക്കിയിട്ട് ഒരു വർഷം പിന്നിട്ടു.
വിമാനത്തിൽ നടന്ന അസാധാരണ പ്രതിഷേധങ്ങളുടെ പേരിലാണ് ഇ പി ജയരാജനും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇൻഡിഗോ വിലക്കേര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച വിലക്കും അവരെ കയ്യേറ്റം ചെയ്തെന്ന കണ്ടെത്തലിൽ ഇ പി ജയരാജന് മൂന്നാഴ്ചത്തെ വിലക്കുമായിരുന്നു ഏർപ്പെടുത്തിയിരുന്നത്. ഇതോടെയാണ് ഇൻഡിഗോയിൽ കയറില്ലെന്ന് ഇടതുമുന്നണി കൺവീനര്‍ പ്രഖ്യാപിച്ചത്. മൂന്നാഴ്ച വിലക്ക് കഴിഞ്ഞെങ്കിലും ഇപി  പിന്നെ ഇൻഡ‍ിഗോയിൽ കയറിയിട്ടില്ല. അതിന് ശേഷം ട്രെയിനിലാണ് കണ്ണൂരിലേക്കുള്ള യാത്രകൾ നടത്തിയിട്ടുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മാപ്പ് പറയിക്കൽ ഫ്യൂഡൽ സമ്പ്രദായമാണ് അതിനാൽ നിർബന്ധിക്കുന്നില്ല, പക്ഷേ പറ്റിയ തെറ്റ് ഇൻഡിഗോ സമ്മതിക്കണം'; ഇ പി ജയരാജൻ
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement