കണ്ണൂരില്‍ കാര്‍ കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ മകനും മരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ബിന്‍സ് ഡ്രൈവിംഗ് പഠിക്കാനായി വീട്ടിൽ നിന്നും കാർ പുറത്തിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കണ്ണൂർ: ആലക്കോട് നെല്ലിക്കുന്നിൽ നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണ് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകനും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബിന്‍സ് (18) ചികിത്സയിലിരിക്കെകയാണ് മരിച്ചത്. നെല്ലിക്കുന്ന് കമ്മ്യൂണിറ്റി ഹാളിലെ സമീപത്തെ താരാമംഗലം മാത്തുക്കുട്ടി മരിച്ചതിന് പിന്നാലെയണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മകനും മരണത്തിന് കീഴടങ്ങിയത്.
ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. വീട്ടിൽ നിന്നും കാറ് പുറത്തേക്കെടുത്തപ്പോൾ നിയന്ത്രണം വിട്ട് കിണറിന്റെ പാർശ്വഭിത്തി തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു. കാർ തലകീഴായി കിണറ്റിലേക്ക് പതിച്ചതോടെ ഇരുവരും കാറിൽ കുടുങ്ങുകയായിരുന്നു.
ഓടിയെത്തിയ നാട്ടുകാരിൽ ചിലർ കാറിൻറെ പിറകുവശത്തെ ചില്ല് തകർത്താണ് മാത്തുകുട്ടിയെ ആദ്യം പുറത്തെടുത്തത്. എന്നാൽ ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന ബിൻസിനെ പുറത്തെടുക്കാൻ വീണ്ടും ഏറെ വൈകി. ആലക്കോട് പോലീസും തളിപ്പറമ്പ് ഫയർഫോഴ്സും സ്ഥലത്തെത്തിയതിന് ശേഷമാണ് കാർ കിണറ്റിൽ നിന്നും പുറത്തെടുക്കാൻ ആയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 02, 2022 6:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരില്‍ കാര്‍ കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ മകനും മരിച്ചു