എനിക്കും പെൺമക്കളുണ്ട് ! ജയിലിൽ 85 കാരനായ പോക്സോ കേസ് പ്രതിയുടെ പല്ല് സഹതടവുകാരൻ അടിച്ചു കൊഴിച്ചു

Last Updated:

മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലുള്ളയാളാണ് തങ്കപ്പനെ മർദിച്ചത്. തനിക്കും പെൺമക്കൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു മർദനം

ആലപ്പുഴ ജില്ലാ ജയിൽ
ആലപ്പുഴ ജില്ലാ ജയിൽ
ആലപ്പുഴ ജില്ലാ ജയിലിൽ പോക്സോ കേസ് പ്രതിയെ സഹതടവുകാരൻ മർദിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 85 കാരനായ തങ്കപ്പൻ എന്നയാളുടെ പല്ല്, സഹതടവുകാരൻ അടിച്ചു കൊഴിക്കുകയായിരുന്നു.
മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലുള്ളയാളാണ് തങ്കപ്പനെ മർദിച്ചത്. തനിക്കും പെൺമക്കൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു മർദനം. കഴിഞ്ഞ ദിവസമാണ് തങ്കപ്പൻ ജയിലിലെത്തിയത്. സഹതടവുകാരന് തങ്കപ്പൻ ഏത് കേസിലെ പ്രതിയാണെന്ന് ആദ്യം അറിയില്ലായിരുന്നു. തങ്കപ്പൻ പോക്സോ കേസ് പ്രതി ആണെന്ന് അറിഞ്ഞതിനെ തുടർന്നായിരുന്നു മർദനം.
അടിയേറ്റ് തങ്കപ്പന്‍റെ പല്ല് കൊഴിഞ്ഞിട്ടുണ്ട്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ തങ്കപ്പനെ മർദിച്ച സഹതടവുകാരനെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.
advertisement
Summary: An accused in a POCSO case was assaulted by a fellow inmate at the Alappuzha District Jail. The teeth of 85-year-old Thankappan, who is accused of sexually assaulting a minor girl, were knocked out during the attack. The assailant, who is serving time in a theft case, reportedly attacked Thankappan stating that he too has daughters.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എനിക്കും പെൺമക്കളുണ്ട് ! ജയിലിൽ 85 കാരനായ പോക്സോ കേസ് പ്രതിയുടെ പല്ല് സഹതടവുകാരൻ അടിച്ചു കൊഴിച്ചു
Next Article
advertisement
എനിക്കും പെൺമക്കളുണ്ട് ! ജയിലിൽ 85 കാരനായ പോക്സോ കേസ് പ്രതിയുടെ പല്ല് സഹതടവുകാരൻ അടിച്ചു കൊഴിച്ചു
എനിക്കും പെൺമക്കളുണ്ട് ! ജയിലിൽ 85 കാരനായ പോക്സോ കേസ് പ്രതിയുടെ പല്ല് സഹതടവുകാരൻ അടിച്ചു കൊഴിച്ചു
  • ആലപ്പുഴ ജില്ലാ ജയിലിൽ പോക്സോ കേസ് പ്രതിയായ 85കാരൻ തങ്കപ്പനെ സഹതടവുകാരൻ മർദിച്ചു.

  • മോഷണക്കേസിൽ ശിക്ഷയിലായിരുന്നയാൾ തനിക്കും പെൺമക്കളുണ്ടെന്ന് പറഞ്ഞാണ് തങ്കപ്പനെ അടിച്ചത്.

  • തങ്കപ്പന്റെ പല്ല് അടിച്ചു കൊഴിച്ച സംഭവത്തിൽ സഹതടവുകാരനെതിരെ പൊലീസ് കേസെടുത്തു.

View All
advertisement