BREAKING: ഇന്നസെന്റ് ചാലക്കുടി വിട്ട് എറണാകുളത്ത് സ്ഥാനാർത്ഥിയാകും?
Last Updated:
ഇന്നസെന്‍റ് എറണാകുളത്ത് മത്സരിക്കുന്നതാണ് വിജയസാധ്യത കൂട്ടുന്നതെന്നും സിപിഎം കണക്കുകൂട്ടുന്നു
കൊച്ചി: എറണാകുളത്ത് ഇടതുമുന്നണി സ്ഥാനാർഥിയായി ഇന്നസെന്റ് എത്താൻ സാധ്യത. സിപിഎം നേതൃത്വത്തിൽ ഇത് സംബന്ധിച്ച് ആലോചന നടക്കുന്നു. പി രാജീവ് ചാലക്കുടിയിൽ സ്ഥാനാർഥിയാകും. ഇതുസംബന്ധിച്ച് പാർട്ടി നേതൃത്വത്തിൽ ധാരണയായാതായാണ് വിവരം. ഇന്നസെന്‍റ് എറണാകുളത്ത് മത്സരിക്കുന്നതാണ് വിജയസാധ്യത കൂട്ടുന്നതെന്നും സിപിഎം കണക്കുകൂട്ടുന്നു.
ഇന്നസെന്‍റിന്‍റെ പൊതുസമ്മതിയും സാമുദായികപരമായ പിന്തുണയും അനുകൂലഘടകമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കെ.വി തോമസിനെതിരെ കോൺഗ്രസിലെ ചെറുപ്പക്കാർക്കിടയിൽ ശക്തമായ വികാരം നിലനിൽക്കുന്നുണ്ട്. ഇത് മുതലെടുക്കാനായാൽ ഇന്നസെന്‍റിന് വിജയിക്കാനാകുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. ചാലക്കുടിയിൽ പി. രാജീവിനാണ് നിലവിലെ സാഹചര്യത്തിൽ കൂടുതൽ സാധ്യതയെന്നും പാർട്ടി കണക്കുകൂട്ടുന്നു.
എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച പാർട്ടിയ്ക്കുള്ളിൽ ഏകദേശ ധാരണയായിട്ടുണ്ട്. എറണാകുളം, തൃശൂർ ജില്ലാ ഘടകങ്ങൾക്കും ഇക്കാര്യത്തിൽ അനുകൂല നിലപാടാണുള്ളത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 25, 2019 11:53 AM IST


