ഭാര്യയെയും കുഞ്ഞിനെയും കൊല്ലാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തു; കുറ്റസമ്മതവുമായി ഷാജു

Last Updated:

ജോളി അറസ്റ്റിലായതിനു പിന്നാലെ തിനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ഷാജുവിന്റെ പ്രതികരണം

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ തനിക്കും പങ്കുണ്ടെന്ന കുറ്റസമ്മതവുമായി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. ആദ്യ ഭാര്യയായിരുന്ന സലിയേയും കുഞ്ഞിനെയും കൊലപ്പെടുത്താനുള്ള സാഹചര്യം താന്‍ ഒരുക്കിക്കൊടുത്തെന്നാണ് ഷാജു ക്രൈംബ്രാഞ്ച് സംഘത്തോട് സമ്മതിച്ചിരിക്കുന്നത്.
ജോളി അറസ്റ്റിലായതിനു പിന്നാലെ തിനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ഷാജുവിന്റെ പ്രതികരണം. താൻ ഒരു അധ്യാപകനാണെന്നും കള്ളം പറയില്ലെന്നും ഷാജു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ ഇന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ഷാജു കുറ്റസമ്മതം നടത്തിയത്. ജോളിയെ വിവാഹം കഴിക്കുന്നതിനു മുൻപ് തന്നെ ഷാജു കൊലപാതക പരമ്പരയിൽ പങ്കാളിയായെന്നാണ് ഇപ്പോൾ നടത്തിയ കുറ്റസമ്മതത്തിലൂടെ വ്യക്തമാകുന്നു.
കസ്റ്റഡിയിലുള്ള ഷാജുവിന്റെ അറസ്റ്റ് പൊലീസ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. ഇതിനിടെ ഷാജുവിന്റെ പിതാവ് സക്കറിയയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയെയും കുഞ്ഞിനെയും കൊല്ലാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തു; കുറ്റസമ്മതവുമായി ഷാജു
Next Article
advertisement
'മാസ്റ്റർപീസ് സിനിമ, നടിയുടേത് ലോകോത്തര പ്രകടനം'; 'എക്കോ'യെ പ്രശംസിച്ച് ധനുഷ്
'മാസ്റ്റർപീസ് സിനിമ, നടിയുടേത് ലോകോത്തര പ്രകടനം'; 'എക്കോ'യെ പ്രശംസിച്ച് ധനുഷ്
  • മലയാള സിനിമ 'എക്കോ'യെ ധനുഷ് മാസ്റ്റർപീസ് എന്ന് വിശേഷിപ്പിച്ച് ബിയാന മോമിന്‍ അഭിനയം പ്രശംസിച്ചു

  • ഒടിടിയിൽ റിലീസായ ശേഷം മികച്ച പ്രതികരണം നേടിയ 'എക്കോ' മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രശംസ നേടി

  • ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രത്തിൽ ബാഹുൽ രമേശ് തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചു

View All
advertisement