Sabarimala|'കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ആചാരലംഘനത്തിന് ശ്രമം; തീർത്ഥാടനയാത്രക്ക് പകരം കർമങ്ങൾ വീടുകളിൽ ചെയ്യണം': അയ്യപ്പസേവാ സമാജം

Last Updated:

ശബരിമലയിലെ ആചാരങ്ങൾ ഇല്ലാതാക്കുന്ന സർക്കാർ നിലപാടിനെതിരെ ഈ മാസം എട്ടിന് അയപ്പ മഹാസംഗമം നടത്തുമെന്നും അയ്യപ്പസേവാ സമാജം അറിയിച്ചു. പന്തളം കൊട്ടാരത്തിലും കേരളത്തിനകത്തും പുറത്തുമായി 18 വേദികളിലാവും അയ്യപ്പ മഹാസംഗമം നടത്തുക.

പത്തനംതിട്ട: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ശബരിമലയിൽ സർക്കാർ ആചാരലംഘനത്തിന് ശ്രമിക്കുന്നുവെന്ന് ശബരിമല അയ്യപ്പ സേവാ സമാജം. നെയ്യഭിഷേകം, പമ്പാസ്നാനം ഉൾപ്പടെയുള്ള ചടങ്ങുകളിൽ ഇത്തവണ മാറ്റം വരുത്തിയത് ആചാരലംഘനങ്ങൾക്ക് കാരണമാകുമെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അയ്യപ്പസേവാ സമാജം നേതാക്കൾ അറിയിച്ചു.
ശബരിമലയിലെ എല്ലാ ആചാരങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്ന സർക്കാരിന് കാണിക്കയിടാൻ മാത്രം നിയന്ത്രണമൊന്നും ഏർപ്പെടുത്താൻ താത്പര്യമില്ല. ആചാരലംഘനം ഉണ്ടാക്കുന്ന തീർത്ഥാടനയാത്രക്ക് പകരം സ്വന്തം വീടുകളിൽ തന്നെ കർമ്മങ്ങൾ ചെയ്യണമെന്നും അയ്യപ്പ സേവാ സമാജം ആവശ്യപ്പെട്ടു.
ശബരിമലയിലെ ആചാരങ്ങൾ ഇല്ലാതാക്കുന്ന സർക്കാർ നിലപാടിനെതിരെ ഈ മാസം എട്ടിന് അയപ്പ മഹാസംഗമം നടത്തുമെന്നും അയ്യപ്പസേവാ സമാജം അറിയിച്ചു. പന്തളം കൊട്ടാരത്തിലും കേരളത്തിനകത്തും പുറത്തുമായി രാവിലെ 11 മുതൽ 12.30വരെ 18 വേദികളിലാവും അയ്യപ്പ മഹാസംഗമം നടത്തുക.
advertisement
കുമ്മനം രാജശേഖരൻ, ചിദാനന്ദപുരി, ശശികല ടീച്ചർ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, പന്തളം രാജകുടുംബ പ്രതിനിധി ശശികുമാര വർമ്മ, എസ്ജെആർ കുമാർ തുടങ്ങിയവർ വിവിധ ഇടങ്ങളിൽ പരിപാടിയിൽ പങ്കെടുക്കും. തന്ത്രിയുമായോ പന്തളം രാജപ്രതിനിധിയിയുമായോ ഹൈന്ദവ ഭക്തജന സംഘടനകളുമായോ ചർച്ച ചെയ്യാതെയാണ് സർക്കാർ ശബരിമലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. ഇതു ഭരണഘടനാ ലംഘനമാണ്. ദേവസ്വംബോർഡും സർക്കാരും തീരുമാനം പുനപരിശോധിക്കണമെന്നും അയ്യപ്പ സേവാ സമാജം ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sabarimala|'കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ആചാരലംഘനത്തിന് ശ്രമം; തീർത്ഥാടനയാത്രക്ക് പകരം കർമങ്ങൾ വീടുകളിൽ ചെയ്യണം': അയ്യപ്പസേവാ സമാജം
Next Article
advertisement
18കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച അയല്‍വാസി അറസ്റ്റില്‍
18കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച അയല്‍വാസി അറസ്റ്റില്‍
  • 18കാരിയെ തീകൊളുത്താന്‍ ശ്രമിച്ച ജോസ് അറസ്റ്റില്‍, പെണ്‍കുട്ടി ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി.

  • ആലപ്പുഴ ബീച്ചിന് സമീപം തര്‍ക്കത്തിനിടെ പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം.

  • തര്‍ക്കത്തിനിടെ പെണ്‍കുട്ടിയെ കത്തിക്കാന്‍ ശ്രമിച്ച ജോസ് അറസ്റ്റില്‍.

View All
advertisement