ഇൻതിഫാദ! കേരള സർവകലാശാല യുവജനോത്സവം മാർച്ച് 7 മുതൽ; ലോഗോ പ്രകാശനം ചെയ്തു
- Published by:Rajesh V
- news18-malayalam
Last Updated:
'ഇൻതിഫാദ' എന്നാണ് യുവജനോത്സവത്തിന് പേരിട്ടിരിക്കുന്നത്
തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവ ലോഗോ പ്രകാശം ചെയ്തു. 'ഇൻതിഫാദ' എന്നാണ് യുവജനോത്സവത്തിന് പേരിട്ടിരിക്കുന്നത്. സർവകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ രജിസ്ട്രാർ, ചുമട്ടുതുതൊഴിലാളികളായ ഹരി, സിന്ധു എന്നിവർക്ക് നൽകിയാണ് ലോഗോ പ്രകാശനം ചെയ്തത്.
മാർച്ച് 7 മുതൽ 11 വരെ പാളയമാണ് യുവജനോത്സവത്തിന് വേദിയാകുന്നത് 'അധിനിവേശങ്ങൾക്കെതിരെ കലയുടെ പ്രതിരോധം- ഇൻതിഫാദ' എന്നാണ് ലോഗോയിൽ കുറിച്ചിട്ടുള്ളത്.
'ഇൻതിഫാദ' എന്ന അറബി വാക്കിന് മലയാളത്തിൽ 'കുടഞ്ഞു കളയുക' എന്നാണർത്ഥം. ഇസ്രായേലിനെതിരെ വിവിധ കാലങ്ങളിലായി പലസ്തീനിലെ ഹമാസ് നടത്തി വരുന്ന സായുധ പ്രക്ഷോഭങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പേരാണ് ഇൻതിഫാദ. പലസ്തീനികളുടെ വ്യാഖ്യാനത്തിൽ അവരുടെ മേൽ പുരണ്ട അഴുക്കായ ഇസ്രയേലികളെ കുടഞ്ഞു കളയാൻ നടത്തിയ പരിശ്രമം. ഇതിൽ 'ഒന്നാം ഇൻതിഫാദ' 1987 ഡിസംബർ 9 നു തുടങ്ങി ആറുവർഷം നീണ്ടുനിന്നു. 1300 പലസ്തീനികൾക്ക് ജീവൻ നഷ്ടമാവുകയും 1,20,000 പേർക്ക് പരിക്കേൽക്കുകയും ആറുലക്ഷം പേർ ജയിലിലടക്കപ്പെട്ടു എന്നുമാണ് കണക്കുകൾ.
advertisement
2000 മുതൽ 2005 വരെയുള്ള കാലത്തെ പ്രക്ഷോഭങ്ങളെ രണ്ടാം ഇൻതിഫാദ എന്നും വിശേഷിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 28, 2024 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇൻതിഫാദ! കേരള സർവകലാശാല യുവജനോത്സവം മാർച്ച് 7 മുതൽ; ലോഗോ പ്രകാശനം ചെയ്തു