'35 ലക്ഷം രൂപയ്ക്ക് ഒരു കാർ വാങ്ങുന്നതാണോ ഇത്ര വലിയ കാര്യം?' മുഖ്യമന്ത്രിക്ക് കിയ കാർ വാങ്ങിയതിനെക്കുറിച്ച് മന്ത്രി ബാലഗോപാൽ

Last Updated:

ധനമന്ത്രി ദയനീയ പരാജയമാണെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ ആരോപണത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി

ധനമന്ത്രി കെ എൻ ബാലഗോപാൽ
ധനമന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കിയ കാർ വാങ്ങിയതിനെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. 35 ലക്ഷം രൂപയ്ക്ക് ഒരു കാർ വാങ്ങുന്നതാണോ ഇത്ര വലിയ കാര്യമെന്ന് ധനമന്ത്രി ചോദിച്ചു. ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കിയത് മുഖ്യമന്ത്രി അല്ലെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. ധനപ്രതിസന്ധി രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തരപ്രമേയംകൊണ്ടുന്നവതിന് പിന്നാലെ നടന്ന ചർച്ചയിൽ ധനമന്ത്രി ദയനീയ പരാജയമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ്  നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.
നവ കേരള സദസ് ബസിനെ കുറിച്ച് വലിയ കഥ ഉണ്ടായെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു. വന്നത് സാധാരണ ബസ് നവ കേരള സദസ്സ് സർക്കാർ പരിപാടി തന്നെയായിരുന്നു. ഇപ്പോൾ രാഹുൽ ഗാന്ധി യാത്ര ചെയ്യുന്ന ബസ് നോക്കൂ. ആ ബസ് തെറ്റ് ആണെന്ന് ഞങ്ങൾ പറയുന്നില്ല എന്നും ധനമന്ത്രി വ്യക്തമാക്കി. കേരളത്തെ ബ്രാൻഡ് ചെയ്യാനുള്ള പരിപാടിയാണ് കേരളീയമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മ നയം ആണെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു. ജിഎസ്ടി സംവിധാനം ശാസ്ത്രീയമാകുന്നത് വരെ നഷ്ടപരിഹാരം തുടരണം എന്നതാണ് സർക്കാരിൻറെ ആവശ്യം. ഭരണഘടനയിലെ സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശമാണ് കേന്ദ്രസർക്കാർ വെല്ലുവിളിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
advertisement
വരുമാനത്തിന്റെ കാര്യത്തിൽ വലിയ വെട്ടിക്കുറവ് വന്നപ്പോഴും ചിലവ് മുൻവർഷത്തേക്കാൾ കൂടുതലാണ്. 500 ലധികം കേസുകൾ ഇ ഡി രജിസ്റ്റർ ചെയ്തപ്പോൾ 25 കേസുകൾ മാത്രമാണ് കോടതിയിൽ എത്തിയത്. ബി ജെ പി യിൽ ചേർന്നാൽ ഇ ഡി യുടെ കേസിൽ നിന്നും രക്ഷപ്പെടാം. ആരിഫ് മുഹമ്മദ്‌ ഖാൻ ഗവർണറായിരിക്കാൻ യോഗ്യനല്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
advertisement
നേരത്തെ ധനമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. കേരളത്തിൻറെ ജി എസ് ടി വളർച്ച പഠിക്കാൻ വരുന്നു എന്ന് പറയുന്ന ഹരിയാനയുടെ വളർച്ച 22 ശതമാനവും കേരളത്തിന്റെത് 12 ശതമാനവുമാണെന്ന് വി ഡി സതീശൻ പറഞ്ഞു. ആയിരത്തോളം പേർ ഒരു ജോലിയും ഇല്ലാതെ ജിഎസ്ടി വകുപ്പിൽ വെറുതെ ഇരിക്കുന്നു
നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറിയെന്നും വി ഡി സതീശൻ പറഞ്ഞു. സ്വർണ്ണത്തിൻറെ വില 12% വർദ്ധിച്ചിട്ടും നികുതി വർദ്ധന ഇല്ല. ധനമന്ത്രി ദയനീയ പരാജയം എന്നും പ്രതിപക്ഷ നേതാവ്. എക്സ്പെൻഡീച്ചർ കമ്മിറ്റിയുടെ റിപ്പോർട്ട് പൂഴ്ത്തി വച്ചിരിക്കുകയാണോയെന്നും വി ഡി സതീശൻ ചോദിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'35 ലക്ഷം രൂപയ്ക്ക് ഒരു കാർ വാങ്ങുന്നതാണോ ഇത്ര വലിയ കാര്യം?' മുഖ്യമന്ത്രിക്ക് കിയ കാർ വാങ്ങിയതിനെക്കുറിച്ച് മന്ത്രി ബാലഗോപാൽ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement