Kia Carnival | മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് കിയ കാര്‍ണിവല്‍ കൂടി; പുതിയ കാര്‍ വാങ്ങുന്നത് 33.31 ലക്ഷം രൂപയ്ക്ക്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള വാഹനമെന്ന കാരണം പറഞ്ഞാണ് പുതിയ കാര്‍ വാങ്ങാനുള്ള തീരുമാനം.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു. കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരിസില ലിമോസിന്‍ കാറാണ് പുതുതായി വാങ്ങുന്നത്. 33.31 ലക്ഷം രൂപ ചെലവാക്കിയാണ് കാര്‍ വാങ്ങുന്നത്. കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള വാഹനമെന്ന കാരണം പറഞ്ഞാണ് പുതിയ കാര്‍ വാങ്ങാനുള്ള തീരുമാനം.
ഇത് സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി ടികെ ജോസിന്റെ ഉത്തരവ് ഈ മാസം 24ന് പുറത്തിറങ്ങി. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശ പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് പുതിയ കിയ കാര്‍ണിവല്‍ 8എടി ലിമോസിന്‍ പ്ലസ് 7 കാര്‍ വാങ്ങുന്നത്. ആറു മാസം മുന്‍പ് വാങ്ങിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ക്ക് പുറമേയാണ് പുതിയ കാര്‍ വാങ്ങുന്നത്.
advertisement
2022 ജനുവരിയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയര്‍ കാറും വാങ്ങാന്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതിലെ ടാറ്റ ഹാരിയര്‍ ഒഴിവാക്കിയാണ് കിയ ലിമോസിന്‍ വാങ്ങുന്നത്.
മൂന്ന് ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും വാങ്ങാന്‍ 62.46 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. പുതിയ ഉത്തരവില്‍ ആകെ ചെലവ് 88.69 ലക്ഷമായി ഉയര്‍ന്നു. കാര്‍ണിവലിന്റെ വില മാത്രം 33.31 ലക്ഷം രൂപയാണ്.
advertisement
നിലവിലുള്ള മൂന്ന് ക്രിസ്റ്റ കാറുകളും പുതുതായി വാങ്ങുന്ന കിയ കാര്‍ണിവലും മുഖ്യമന്ത്രിയുടെ പൈലറ്റ് എസ്‌കോര്‍ട്ട് ഡ്യൂട്ടിക്കാണെന്നാണ് ഉത്തരവില്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനാണ് പുതിയ കിയ ലിമോസിനെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാനത്ത് ചെലവുകള്‍ക്ക് കര്‍ശന നിയന്ത്രണമുള്ളപ്പോഴാണ് ലക്ഷങ്ങള്‍ മുടക്കി പുതിയ കാര്‍ വാങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 26, 2022 6:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kia Carnival | മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് കിയ കാര്‍ണിവല്‍ കൂടി; പുതിയ കാര്‍ വാങ്ങുന്നത് 33.31 ലക്ഷം രൂപയ്ക്ക്