• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയ സംഭവം നിയമവാഴ്ചയോടുള്ള വെല്ലുവിളി: PK കുഞ്ഞാലിക്കുട്ടി

ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയ സംഭവം നിയമവാഴ്ചയോടുള്ള വെല്ലുവിളി: PK കുഞ്ഞാലിക്കുട്ടി

പൊതു സമൂഹം ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. നാട്ടിലെന്തൊക്കെ നടന്നാലും തങ്ങളിങ്ങനെയൊക്കയേ ചെയ്യൂ എന്ന സർക്കാർ മനോഭാവം ഭരണകൂട ധാർഷ്ട്യമാണ്.

  • Share this:
    കേഴിക്കോട്: ശ്രീ റാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയതോടെ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ് സർക്കാർ നടത്തിയതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ ഏതു പോസ്റ്റിലേക്കും സർക്കാരിന് നിയമിക്കാം. പക്ഷെ ശ്രീറാമിനെപ്പോലുള്ളൊരാൾ ഒരു കൊലപാതകക്കേസിൽ ആരോപണ വിധേയനാണ്. അതും ഒരു മാധ്യമപ്രവർത്തകനെ പാതിരാത്രിയിൽ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസിൽ.

    പൊതു സമൂഹം ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. നാട്ടിലെന്തൊക്കെ നടന്നാലും തങ്ങളിങ്ങനെയൊക്കയേ ചെയ്യൂ എന്ന സർക്കാർ മനോഭാവം ഭരണകൂട ധാർഷ്ട്യമാണ്. പൊതുസമൂഹത്തിന്റെ മുഖത്താണ് ഇത്തരമൊരു നടപടിയിലൂടെ സർക്കാർ കരിവാരിതേച്ചിരിക്കുന്നത്. യു.ഡി.എഫും മുസ്ലീം ലീഗും ഇത്തരമൊരു നിയമനത്തെ ഒരുതരത്തിലും അനുവദിക്കില്ല. സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി.

    read also : പ്രതിഷേധങ്ങൾക്കിടയിൽ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു

    ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലകളക്ടറാക്കിയതിൽ പ്രിതിഷേധിച്ച് കെ.യു.ഡബ്ല്യു.ജെ-കെ.എൻ.ഇ.എഫ് നേതൃത്വത്തിൽ കിഡ്‌സൺകോർണറിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കെ.യു.ഡബ്ല്യു.ജെ ജില്ലാ സെക്രട്ടറി പി.എസ്. രാകേഷ്, പ്രസിഡന്റ് ഫിറോസ് ഖാൻ, കമാൽ വരദൂർ തുടങ്ങിയവർ സംസാരിച്ചു.
    Published by:Amal Surendran
    First published: