ആലപ്പുഴ: പ്രതിഷേധങ്ങൾക്കിടെ ശ്രീറാം വെങ്കട്ടരാമൻ (Sriram Venkitaraman)ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. കളക്ട്രേറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രീറാമിനെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ശ്രീറാമിനെതിരായ പ്രതിഷേധം ശക്തമാക്കനാണ് കോൺഗ്രസ് തീരുമാനം.
ആലപ്പുഴയുടെ 54 മത് കളക്ടർ ആയി ശ്രീറാം വെങ്കിട്ടരാമൻ എത്തുമ്പോൾ വിവിധ കോണുകളിൽ നിന്നാണ് പ്രതിഷേധം ഉയരുന്നത്. ക്രിമിനൽ കേസിൽ പ്രതിയായ കളക്ടറെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ധിക്കാരവും അഹങ്കാരവും കൈമുതലാക്കിയ സർക്കാർ നടപടിക്ക് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. വരും ദിവസങ്ങളിലും ബഹിഷ്കരണമടക്കമുള്ള ശക്തമായ പ്രതിഷേധങ്ങൾ ശ്രീറാമിനെതിരെ ഉയർത്തുമെന്ന നിലപാടിലാണ് കോൺഗ്രസ്.
ഭാര്യ രേണു രാജിൽ നിന്നാണ് ശ്രീറാം ആലപ്പുഴയുടെ ചുമതല ഏറ്റെടുത്തത്. അതേസമയം, വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് ശ്രീറാം പറഞ്ഞു.
2019 ഓഗസ്‌റ്റ് മൂന്നിന് പുലർച്ചെയാണ് തിരുവനന്തപുരത്ത് അതിവേഗത്തിലെത്തിയ കാറിടിച്ച് മാധ്യമ പ്രവർത്തകൻ കെ എം ബഷീർ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ എന്നിവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ബഷീറിന്റെ വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.