മൂന്നാം സീറ്റിന് അവകാശവാദവുമായി വീണ്ടും മുസ്ലിംലീഗ്
Last Updated:
യുഡിഎഫ് യോഗത്തിൽ പാർട്ടി മൂന്നാം സീറ്റ് ചോദിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിന് അർഹതയുണ്ടെന്ന അവകാശവാദവുമായി മുസ്ലിം ലീഗ് വീണ്ടും രംഗത്ത്. യുഡിഎഫ് യോഗത്തിൽ പാർട്ടി സീറ്റ് ചോദിക്കുമെന്ന് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ കോഴിക്കോട് പറഞ്ഞു. രാഹുൽ ഗാന്ധിയുമായി സീറ്റ് ചർച്ച നടന്നിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, ഏത് സീറ്റ് വേണമെന്നത് പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും വ്യക്തമാക്കി.
അതേസമയം, മൂന്നാം സീറ്റിന്റെ കാര്യത്തിൽ ലീഗിനുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് സൂചന. ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദും ഈ വിഷയത്തിൽ അയഞ്ഞ നിലപാട് സ്വീകരിക്കുമ്പോൾ ഇടി മുഹമ്മദ് ബഷീറും യൂത്ത് ലീഗ് നേതാക്കളും മൂന്നാം സീറ്റിനായി സമ്മർദം ശക്തമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
advertisement
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന് മൂന്ന് സീറ്റ് വേണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങളാണ് ആദ്യം രംഗത്ത് വന്നത്. അര്‍ഹതപ്പെട്ട സീറ്റ് ചോദിക്കാൻ ലീഗ് മടിക്കുന്നതെന്തെന്ന ചോദ്യം ഉന്നയിച്ച മുഈൻ, ആവശ്യപ്പെടാതെ തന്നെ ഇക്കാര്യം കോണ്‍ഗ്രസ് പരിഗണിക്കാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടിരുന്നു. വയനാട് സീറ്റ് ലഭിച്ചാൽ ലീഗിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന നിർദേശവും അദ്ദേഹം മുന്നോട്ട് വച്ചിരുന്നു. ഇതിനുപിന്നാലെ അധിക സീറ്റ് ചോദിക്കുന്നകാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്ന പ്രതികരണവുമായി കെപിഎ മജീദ് രംഗത്ത് വന്നിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 30, 2019 12:07 PM IST


