ജപ്തി ഭീഷണി നേരിട്ട 13കാരിക്ക് ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; കടം പ്രവാസി മലയാളി തീര്‍ത്തു; പഠന ചെലവ് ട്രസ്റ്റ് ഏറ്റെടുക്കും
Last Updated:
ജാന്‍വിയുടെ പഠന ചെലവ് പൂര്‍ണ്ണമായി ഏറ്റെടുക്കാനൊരുങ്ങി കോഴിക്കോട് ആസ്ഥാനമായുള്ള ട്രസ്റ്റ് 93 ഫൗണ്ടേഷനാണെത്തിയിരിക്കുന്നത്
കോഴിക്കോട്: അത്തോളിയില്‍ ജപ്തിഭീഷണി നേരിട്ട പതിമൂന്നുകാരിയുടെ ദുരിതങ്ങള്‍ ഒന്നൊന്നായി വിട്ടൊഴിയുന്നു. വായ്പ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ജില്ലാ സഹകരണ ബാങ്കിന്റെ അത്തോളി ശാഖ ജപ്തി നോട്ടീസ് നല്‍കിയ വാര്‍ത്ത ന്യൂസ് 18 പുറത്തുവിട്ടതോടെയാണ് സഹായങ്ങള്‍ എത്തിത്തുടങ്ങിയത്. ബാങ്കിലുള്ള 2,73,110 രൂപ പ്രവാസി മലയാളിയായ മലപ്പുറം കോട്ടക്കല്‍ സ്വദേശി അടാട്ടില്‍ മുജീബ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ കുട്ടിയുടെ പഠന ചെലവ് പൂര്‍ണ്ണമായി ഏറ്റെടുക്കാനൊരുങ്ങി കോഴിക്കോട് ആസ്ഥാനമായുള്ള ട്രസ്റ്റ് 93 ഫൗണ്ടേഷന്‍ എത്തിയത്.
എട്ടാംക്ലാസ് മുതലുള്ള മുഴുവന്‍ പഠന ചെലവും ഏറ്റെടുക്കാനാണ്ഫൗണ്ടേഷന്റ തീരുമാനം.അടുത്തദിവസം തന്നെ ട്രസ്റ്റ് ഭാരവാഹികള്‍ പെൺകുട്ടിയുടെ അത്തോളിയിലുള്ള വീട്ടിലെത്തും. പെൺകുട്ടിയുടെ തുടര്‍പഠനത്തിന് ആവശ്യമായ എല്ലാ ചെലവുകളും ഏറ്റെടുക്കുന്നതിന് പുറമെ കൂടെ നിന്നുകൊണ്ട് തന്നെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് ആവശ്യമായ പിന്തുണയും നല്‍കാനാണ് ട്രസ്റ്റിന്റെ തീരുമാനം.
Also Read-'ഇവിടെ ഒന്നും പഴയപോലെയല്ല': 100 ദിവസങ്ങള്‍ക്കിപ്പുറം കവളപ്പാറയിലെത്തുമ്പോള്‍
അത്തോളി ഗവണ്‍മെന്റ് വിഎച്ച്എസിലെ എട്ടാം ക്സാസ് വിദ്യാര്‍ഥിയായ പെൺകുട്ടിയുടെ മാതാപിതാക്കള്‍ 2015ലാണ് കടക്കെണിമൂലം ആത്മഹത്യ ചെയ്തത്. ഇവരുടെ വേളൂരിലെ 12 സെന്റ് സ്ഥലവും വീടും വായ്പ കുടിശ്ശികയുടെ പേരില്‍ ജില്ലാ സഹകരണ ബാങ്ക് ജപ്തി ചെയ്യാനൊരുങ്ങിയിരുന്നു. ഈ കുടിശ്ശികയാണ് പ്രവാസി മലയാളി ഇടപെട്ട് തീർത്തത്.
advertisement
മുത്തശ്ശനും മുത്തശ്ശിയ്ക്കും വാര്‍ധക്യപെന്‍ഷന്‍ ഇനത്തില്‍ ലഭിക്കുന്ന നായ 2400 രൂപകൊണ്ട് ജീവിക്കുന്ന മൂന്നംഗ കുടുംബത്തിന് കുട്ടിയുടെ പഠന ചെലവ് ട്രസ്റ്റ് ഏറ്റെടുക്കുന്നത് വലിയ സഹായമാകും. അതേസമയം വീട് നിര്‍മ്മാണത്തിനായി പിതാവ് പലരില്‍ നിന്നായി വാങ്ങിച്ച തുകയും സ്വര്‍ണ്ണപണയങ്ങളുള്‍പ്പെടെ ആറ് ലക്ഷത്തോളം കടം വേറെയും ഈ കുടുംബത്തിനുണ്ട്. ഇതെങ്ങനെ വീട്ടുമെന്ന ആശങ്കിയിലാണ് കുട്ടിയുടെ മുത്തശ്ശന്‍ കുഞ്ഞിരാമന്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 17, 2019 1:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജപ്തി ഭീഷണി നേരിട്ട 13കാരിക്ക് ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; കടം പ്രവാസി മലയാളി തീര്‍ത്തു; പഠന ചെലവ് ട്രസ്റ്റ് ഏറ്റെടുക്കും


