Actor Jayasurya| 'എല്ലാം വഴിയെ മനസ്സിലാകും, നമ്മൾ തമ്മിൽ ആ ഡേറ്റിൽ കാണും'; ലൈംഗികാതിക്രമ കേസിൽ ജയസൂര്യയുടെ പ്രതികരണം

Last Updated:

നമ്മൾ തമ്മിൽ കാണും കൂടുതലായി ഒന്നും പറയുന്നില്ല എന്നായിരുന്നു ജയസൂര്യയുടെ പ്രതികരണം

ലൈംഗിക പീഡനാരോപണ കേസിനെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് വ്യക്തമായി മറുപടി നൽകാതെ നടൻ ജയസൂര്യ. എല്ലാം നിങ്ങൾക് വഴിയേ മനസ്സിലാകും എന്നും, കേസ് രണ്ടും കോടതിയിൽ നിൽക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ തുറന്നു പറയാൻ സാധിക്കില്ല. അഭിഭാഷകൻ ഒരു ഡേറ്റ് പറയും അന്ന് നമ്മൾ എന്തായാലും കാണും എന്നും ജയസൂര്യ മാധ്യമങ്ങളുടെ ചോദ്യത്തോടെ പ്രതികരിച്ചു. കൂടുതലായി ഉത്തരം നൽകാതെ നടൻ ഒഴിഞ്ഞുമാറുകയായിരുന്നു.
2008-ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സെക്രട്ടേറിയറ്റിലെ സെറ്റില്‍ വച്ച് ജയസൂര്യ കടന്നുപിടിച്ചതായാണ് ഒരു നടിയുടെ ആരോപണം.2013 ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് താരത്തിനെതിരെയുള്ള മറ്റൊരു പരാതി. അതേസമയം തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങൾ വ്യാജമെന്നും.
ALSO READ: ഷൂട്ടിങ് ലോക്കേഷനില്‍ ലൈംഗികാതിക്രമം; നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്
ആരോപണങ്ങളെ പൂർണമായും തള്ളുകയും ഒപ്പം താൻ നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും ജയസൂര്യ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ പാപികളുടെ നേരെ മാത്രം എന്നായിരുന്നു ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചത്. അമേരിക്കയിൽ നിന്നും കൊച്ചിയിൽ തിരിച്ചെത്തി എയർപോർട്ടിൽ വച്ചായിരുന്നു ജയസൂര്യ മാധ്യമങ്ങളെ കണ്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Actor Jayasurya| 'എല്ലാം വഴിയെ മനസ്സിലാകും, നമ്മൾ തമ്മിൽ ആ ഡേറ്റിൽ കാണും'; ലൈംഗികാതിക്രമ കേസിൽ ജയസൂര്യയുടെ പ്രതികരണം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement