Jewelry Investment Fraud | ജൂവലറി നിക്ഷേപ തട്ടിപ്പ്; ഖമറുദീൻ ഇന്ന് പാണക്കാട്ടെത്തി വിശദീകരണം നൽകും
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡി ജി പി ലോക്നാഥ് ബെഹ്റ ഇന്നലെ അറിയിച്ചിരുന്നു. നിലവിൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് വിവാദത്തിൽ മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദീൻ ഇന്ന് പാണക്കാട്ടെത്തി മുസ്ലീംലീഗ് സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നൽകും. വിവാദവുമായി വിശദീകരണം നൽകാൻ ലീഗ് ഖമറുദീനോട് ആവശ്യപ്പെട്ടിരുന്നു. ചന്തേര പൊലീസാണ് ഖമറുദ്ദീനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനിടെ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡി ജി പി ലോക്നാഥ് ബെഹ്റ ഇന്നലെ അറിയിച്ചിരുന്നു. നിലവിൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
ഖമറുദീനെതിരെ 14 കേസുകൾ കൂടി ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. സ്റ്റേറ്റ് ക്രൈംബ്രാഞ്ച് കാസർകോട് ഡി വൈ എസ് പി പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് കേസ് കൈമാറാനാണ് സാദ്ധ്യത.
സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടാകും. കാസർകോട് പൊലീസ് മേധാവി ഡി. ശില്പയുടെ കീഴിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ് കുമാറാണ് നിലവിൽ കേസന്വേഷിക്കുന്നത്.
ഫാഷൻ ഗോൾഡ് കമ്പനിക്ക് വേണ്ടി നിക്ഷേപകരിൽനിന്ന്
advertisement
പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ജ്വല്ലറിയിൽ പണം നിക്ഷേപിച്ച കാടങ്കോട് സ്വദേശി അബ്ദുൾ ഷുക്കൂർ, ആരിഫ, സുഹറ എന്നിവർ നൽകിയ പരാതിയിലാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവാദമായ തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടിൽ ആരോപിതനായ ട്രസ്റ്റ് ചെയർമാൻ കൂടിയായ മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദ്ദീൻ, മാനേജിങ് ഡയറക്ടറുമായ ടി.കെ പൂക്കോയ തങ്ങൾ എന്നിവർക്കെതിരെയാണ് കേസടുത്തത്.
800 ഓളം പേർ നിക്ഷേപകരായ ജ്വല്ലറിയുടെ ചെറുവത്തൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ നിക്ഷേപകർക്ക് ലാഭ വിഹിതം നൽകിയിരുന്നില്ല. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകർ പരാതി നൽകിയത്. ഫാഷൻ ഗേൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച മദ്രസ അധ്യാപകനുൾപ്പെടെയുള്ള ഏഴ് പേർ നേരത്തെ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു.
advertisement
തൃക്കരിപ്പൂരിലെ വിവാദമായ ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ ഭൂമി എം എൽഎയുടെ നേതൃത്വത്തിലുള്ള സ്വകാര്യ കോളേജ് തട്ടിയെടുത്ത സംഭവത്തിലും വഖഫ് ബോർഡ് അന്വേഷണം നടത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 10, 2020 9:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Jewelry Investment Fraud | ജൂവലറി നിക്ഷേപ തട്ടിപ്പ്; ഖമറുദീൻ ഇന്ന് പാണക്കാട്ടെത്തി വിശദീകരണം നൽകും