'സ്വച്ചതാ ഹി സേവാ മൂവ്മെന്റ്'; കേരളത്തിലുടനീളം ശുചീകരണ പ്രവർത്തനങ്ങളുമായി ജിയോ ജീവനക്കാർ
- Published by:Vishnupriya S
- news18-malayalam
Last Updated:
14 ജില്ലകളിലെ 45 കേന്ദ്രങ്ങളിലായി 1500 ൽ അധികം ജീവനക്കാർ വിവിധ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു
ജിയോ ജീവനക്കാർ കേരളത്തിലുടനീളം ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. 'സ്വച്ചതാ ഹി സേവാ മൂവ്മെന്റി'ന്റെ ഭാഗമായാണ് റിലയൻസ് ജിയോ ജീവനക്കാർ കേരളത്തിലുടനീളം ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. 14 ജില്ലകളിലെ 45 കേന്ദ്രങ്ങളിലായി 1500 ൽ അധികം ജീവനക്കാർ വിവിധ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ജിയോ കേരളം മേധാവി കെ സി നരേന്ദ്രൻ കൊച്ചിയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉത്‌ഘാടനം നിർവഹിച്ചു. ഇന്ത്യയിലുടനീളം സെപ്റ്റംബർ 17ന് ആരംഭിച്ച് ഒക്ടോബര്‍ 2 വരെ നീണ്ടു നിൽക്കുന്നതാണ് ഈ ആക്ടിവിറ്റി .

എന്താണ് സ്വച്ഛ്‍ത ഹി സേവ?
'ശുചിത്വ ഭാരതം' എന്ന മഹാത്മാഗാന്ധിയുടെ സ്വപ്നം സാക്ഷാത്കരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി സമര്‍പ്പിച്ച രണ്ടാമത്തെ ശുചിത്വ പദ്ധതിയാണ് സ്വച്ഛ്ത ഹി സേവ. 2014 ലെ ഗാന്ധിജയന്തി ദിനത്തില്‍ പ്രഖ്യാപിച്ച സ്വച്ഛ് ഭാരത് മിഷന്‍റെ തുടര്‍ച്ചയാണ് സ്വച്ഛതാ ഹി സേവ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 03, 2024 9:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്വച്ചതാ ഹി സേവാ മൂവ്മെന്റ്'; കേരളത്തിലുടനീളം ശുചീകരണ പ്രവർത്തനങ്ങളുമായി ജിയോ ജീവനക്കാർ