'കർണാടകയിൽ കോൺഗ്രസിന്റെ ഭരണം;രാഹുലിനെ എവിടെയാണ് ഒളിപ്പിച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കണം'; ജോൺ ബ്രിട്ടാസ് എംപി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഒരു സംസ്ഥാന സർക്കാരിൻ്റെ സർവസന്നാഹങ്ങളും ഒരു വ്യക്തിക്ക് കവചം ഒരുക്കുകയാണെങ്കിൽ പോലീസിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും ബ്രിട്ടാസ്
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എം.പി. കർണാടകയിൽ കോൺഗ്രസാണ് ഭരണത്തിലുള്ളതെന്നും, രാഹുൽ മാങ്കൂട്ടത്തിലിനെ എവിടെയാണ് ഒളിപ്പിച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു സംസ്ഥാന സർക്കാരിൻ്റെ സർവസന്നാഹങ്ങളും ഒരു വ്യക്തിക്ക് കവചം ഒരുക്കുകയാണെങ്കിൽ പോലീസിന് ഒന്നും ചെയ്യാൻ സാധിക്കില്ല. ഈ അധികാര വലയങ്ങൾ മറികടന്ന് രാഹുലിനെ എങ്ങനെ പിടികൂടുമെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
ലൈംഗിക പീഡന കേസിൽ പ്രതിയായ രാഹുൽ കർണാടകയിൽ ഒളിച്ചുതാമസിക്കുകയാണെന്നും, കർണാടകയിലെ അദ്ദേഹത്തിൻ്റെ വലിയ സ്വാധീനമാണ് പിടികൂടാൻ തടസ്സമെന്നും പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ജോസ്, റെക്സ് എന്നിവരാണ് അറസ്റ്റിലായത്.പിന്നീട് നോട്ടീസ് നൽകി ഇവരെ വിട്ടയച്ചു.
advertisement
ഇവർ രണ്ട് പേരും ചേർന്നാണ് തമിഴ്നാട് അതിര്‍ത്തിയിലെ ബാഗല്ലൂരിലെ ഒളിവ് സങ്കേതത്തിൽ നിന്ന് രാഹുലിനെ ബെംഗളൂരുവിലേക്ക് എത്തിച്ചത്. രക്ഷപ്പെടാൻ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 07, 2025 10:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കർണാടകയിൽ കോൺഗ്രസിന്റെ ഭരണം;രാഹുലിനെ എവിടെയാണ് ഒളിപ്പിച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കണം'; ജോൺ ബ്രിട്ടാസ് എംപി


