• HOME
  • »
  • NEWS
  • »
  • film
  • »
  • കേരളത്തിലെ 10 കൊലപാതകങ്ങൾ തിരശീലയിൽ കണ്ടതെങ്ങിനെ ?

കേരളത്തിലെ 10 കൊലപാതകങ്ങൾ തിരശീലയിൽ കണ്ടതെങ്ങിനെ ?

ദൃശ്യ മാധ്യമങ്ങൾ അത്ര സജീവമല്ലാത്ത കാലത്ത് കുപ്രസിദ്ധിയാർജ്ജിച്ച കൊലപാതകങ്ങൾ അധികം താമസിയാതെ സിനിമകൾ ആയിവന്നിരുന്നു. കൂടത്തായി കൊലപാതകപരമ്പരയിലെ മൂന്നു പ്രതികളെ പിടിച്ച് ഒരാഴ്ച്ചക്കിടെ രണ്ടു സിനിമകൾ അതേ പ്രമേയത്തിൽ ഒരുങ്ങുന്നു എന്നാണ് വാർത്തകൾ. ഈ പശ്ചാത്തലത്തിൽ മുമ്പ് ശ്രദ്ധയാകർഷിച്ച 10 സിനിമകളിലേയ്ക്ക്.

crime film

crime film

  • Last Updated :
  • Share this:
ചന്ദ്രകാന്ത് വിശ്വനാഥ്

1 .അമ്മാളു കൊലക്കേസ്

ഭാര്യ (1962)- പെരിയാറേ പെരിയാറേ എന്നു തുടങ്ങുന്ന പ്രശസ്തമായ ഗാനം ഓർമിക്കുന്നുണ്ടാവുമല്ലോ ? സത്യനും രാഗിണിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിലെയാണ് ആ ഗാനം. സംവിധാനം കുഞ്ചാക്കോ. കാനം ഇ ജെ എഴുതിയ ഭാര്യ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിട്ടുള്ളത്. കുപ്രസിദ്ധമായ തിരുവല്ല അമ്മാളു കൊലപാതകം അടിസ്ഥാനമാക്കിയായിരുന്നു കഥ. പൊൻകുന്നം വർക്കി രചിച്ച സംഭാഷണം പ്രത്യേക ആൽബം ആയി പ്രസിദ്ധീകരിച്ചത് മലയാളത്തിലെ ആദ്യ സംരഭമായിരുന്നു. അക്കാലത്തെ സൂപ്പർ ഹിറ്റ്.

2. മറിയക്കുട്ടി കൊലക്കേസ്

മൈനത്തരുവി കൊലക്കേസ് (1967)- ഉദയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച ചിത്രം. 1967 ജൂൺ 2-ആം തിയതി കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങി.

മാടത്തരുവി (1967 )- തോമസ്സ് പിക്ചേഴ്സിന്റെ ബാനറിൽ പി.എ. തോമസ് സംവിധാനം ചെയ്ത് നിർമിച്ച ചിത്രം 1967 ജൂൺ 16-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിച്ചു.

ഈ രണ്ടു ചിത്രങ്ങളും ഒരു സംഭവത്തെ ആസ്പദമാക്കിയായിരുന്നു. പത്തനംതിട്ട റാന്നിക്കടുത്ത് മന്ദമരുതി എന്ന സ്ഥലത്ത് മറിയക്കുട്ടി എന്ന സ്ത്രീയെ ഒരു പുരോഹിതൻ കൊലപ്പെടുത്തിയെന്ന കേസാണ് ആധാരം. രണ്ടു ചിത്രങ്ങളും രണ്ടാഴ്ചയ്ക്കിടയിലാണ് തീയറ്ററിൽ എത്തിയത്.

4. കരിക്കൻ വില്ല കൊലപാതകം

മദ്രാസിലെ മോൻ (1982 )- തിരുവല്ലയിൽ ദമ്പതികളെ പണത്തിനായി ബന്ധു കൊലപ്പെടുത്തിയ കരിക്കൻ വില്ല കൊലപാതകം എന്ന സംഭവത്തെ അടിസ്ഥാനമാക്കിയാണ് ശശികുമാർ സംവിധാനം ചെയ്ത ചിത്രം. രവീന്ദ്രൻ, മോഹൻലാൽ, തമ്പി കണ്ണന്താനം, രവികുമാർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ജനുവരി 1-നാണ് പ്രദർശനത്തിനെത്തിയത്.

5. ചാക്കോ വധക്കേസ്

എൻ എച്ച് 47 (1984)- സുകുമാരകുറുപ്പ് എന്ന ഇനിയും പിടികിട്ടാത്ത പിടികിട്ടപ്പുള്ളി ചാക്കോ എന്ന മെഡിക്കൽ റെപ്രെസെന്ററ്റീവിനെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച കേസ് അടിസ്ഥാനമാക്കി ബേബി സംവിധാനം ചെയ്ത ചിത്രം. യഥാർത്ഥത്തിൽ കുറുപ്പ് നിയമത്തിന്റെ പിടിയിലായിട്ടില്ലെങ്കിലും സിനിമയിൽ ടി.ജി. രവി അവതരിപ്പിച്ച പ്രധാന കഥാപാത്രത്തെ പോലിസ് പിടികൂടുന്നുണ്ട്. ഒരു പക്ഷെ സംഭവം നടന്ന് മാസങ്ങൾക്കുള്ളിൽ പുറത്തുവന്നതിനാലാകാം ഇത്.

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ദിലീപ്, കാവ്യ മാധവൻ എന്നിവർ മുഖ്യവേഷങ്ങളിൽ എത്തിയ പിന്നെയും എന്ന ചിത്രത്തിലും ഇതേ കഥാ തന്തു ഉണ്ട് . അണിയറയിൽ ഒരുങ്ങുന്ന ദുൽക്കർ സൽമാൻ പ്രധാന കഥാപാത്രമാകുന്ന 'കുറുപ്പ്' എന്ന ചിത്രത്തിന്റെ പ്രമേയം ഇതാണെന്നാണ് സൂചന.

6. പോളക്കുളം സോമൻ വധക്കേസ്

ഒരു സിബിഐ ഡയറിക്കുറിപ്പ് (1988 )- 'ഡമ്മി ടു ഡമ്മി' എന്ന പ്രശസ്തമായ സീൻ മുതൽ പലതും എറണാകുളത്തെ പോളക്കുളം കേസ് അന്വേഷണത്തിൽ നിന്നും എടുത്തതാണ്.
എസ് എൻ സ്വാമി എഴുതി കെ മധു സംവിധാനം ചെയ്ത ചിത്രം തുടർ ചിത്രങ്ങൾക്കും കേരളത്തിൽ സിബിഐ എന്ന അന്വേഷണ ഏജൻസിക്കു താര പരിവേഷം നൽകുന്നതിനും ഇടയാക്കി. അലി ഇമ്രാൻ എന്ന നായകനെയാണ് എസ് എൻ സ്വാമി മനസ്സിൽ കരുതിയത് എങ്കിലും ചരിത്രം കുറിച്ച സേതുരാമ അയ്യർ എന്ന അന്വേഷണ ഉദ്യോഗസ്ഥനിലേക്ക് എത്തിയത് മമ്മൂട്ടിയുടെ അഭിപ്രായത്തെത്തുടർന്നായിരുന്നു.

'അഞ്ചു കൊലകൾ‌ നടത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ച്'; ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് ജോളി

7 . അഭയകൊലക്കേസ്

ക്രൈം ഫയൽ (1999 )- എ കെ സാജൻ എ കെ സന്തോഷ് എന്നിവർ എഴുതി കെ. മധുവിന്റെ സംവിധാനം ചെയ്ത ചിത്രം ഒരു കന്യാസ്ത്രീ കൊല്ലപ്പെടുന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു. അതുകൊണ്ട് ഇത് ഇപ്പോഴും വിധി പറയാത്ത അഭയകൊലക്കേസുമായി ബന്ധമുണ്ട് എന്ന് പറയാറുണ്ട്. സിസ്റ്റർ അമല എന്ന കേന്ദ്ര കഥാപാത്രമായി സംഗീത എത്തി. സുരേഷ് ഗോപി, സിദ്ദിഖ്, വിജയരാഘവൻ എന്നിവർ പ്രധാനവേഷത്തിൽ പല തവണ റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രം വലിയ ആകാംഷയുണ്ടാക്കി.പക്ഷെ തീയറ്ററിൽ എത്തിയപ്പോൾ മല പോലെ വന്നത് എലിപോലെ പോയി.

8 . ആലുവകൂട്ടക്കൊല

രാക്ഷസ രാജാവ് (2001)- 2001 ജനുവരി ആറിന് അർധരാത്രി ആലുവയിൽ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആന്റണി.മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജെയ്മോൻ (14), ദിവ്യ (12), അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. വിദേശത്തേക്കു കടന്ന ആന്റണിയെ പൊലീസ് തന്ത്രപൂർവം നാട്ടിലേക്കു വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ സംഭവം വിനയൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ രാക്ഷസ രാജാവിൽ ഉപയോഗിച്ചിട്ടുണ്ട്.

9 പോൾ മുത്തൂറ്റ് കൊലപാതകം

ത്രില്ലർ (2010)- ഇപ്പോഴും ദുരൂഹത വിട്ടുമാറിയിട്ടില്ലാത്ത ഒരു പാതിരാ കൊലപാതകമാണ് ഒരു വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അനന്തരാവകാശിയായ പോൾ മുത്തൂറ്റിന്റേത്. ഇതിനെ ആസ്പദമാക്കി ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച പൃഥ്വിരാജ് ചിത്രമാണ് ത്രില്ലർ. ബാബു ജനാർദനൻ രചിച്ച ലിജോ ജോസ് പല്ലിശേരിയുടെ സിറ്റി ഓഫ് ഗോഡ് () എന്ന ചിത്രത്തിലും ഈ സംഭവം കടന്നു വരുന്നുണ്ട്.

10 സുന്ദരി അമ്മ കൊലക്കേസ്

ഒരു കുപ്രസിദ്ധ പയ്യൻ(2018)- കോഴിക്കോട്ടെ ഹോട്ടലുകളിൽ ഇഡ്ഡലി വിറ്റ് ജീവിച്ചിരുന്ന സുന്ദരി അമ്മയെ 2012 ജൂലൈ 21നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന അവരെ വെട്ടിക്കൊന്ന കേസിൽ പൊലീസ് പ്രതി ചേർത്ത യുവാവിനെ കോടതി വെറുതെ വിട്ടിരുന്നു. നിരപരാധിയായ യുവാവിനെ കൊലക്കേസിൽ പ്രതിയാക്കിയ പൊലീസ് നടപടിക്കെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയും പ്രതിയാക്കപ്പെട്ട യുവാവിന് അന്വേഷണ ഉദ്യോഗസ്ഥർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വിധിച്ചിരുന്നു. ഇക്കഥയാണ് ടോവിനോ നായകനായ ചിത്രം പറഞ്ഞത്. ജീവൻ ജോബ് തോമസാണ് മധുപാൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ .
First published: