'യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ല'; സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് ജോസ് കെ മാണി
- Published by:user_49
- news18-malayalam
Last Updated:
മുന്നണിയില്‍ നിന്ന് പുറത്താക്കിയതാണെന്നും അതിനാല്‍ നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും ജോസ് കെ. മാണി
കോട്ടയം: രാജ്യസഭ തെരഞ്ഞെടുപ്പിലും ഇടത് സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തിലും സ്വതന്ത്ര്യ നിലപാട് സ്വീകരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. യു.ഡി.എഫിന്‍റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
പി.ജെ. ജോസഫ് വിഭാഗം നല്‍കിയ വിപ്പ് അംഗീകരിക്കില്ല. പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. തങ്ങളെ മുന്നണിയില്‍ നിന്ന് പുറത്താക്കിയതാണെന്നും അതിനാല്‍ മുന്നണിക്ക് നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ജോസ് പക്ഷത്തിന്റെ തീരുമാനം.
എന്നാല്‍, ജോസഫ് വിഭാഗത്തിന്റെ നിലപാട് യു.ഡി.എഫിന് അനുകൂലമാണ്. നാളെ നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പും അവിശ്വാസ പ്രമേയവും ചൂണ്ടിക്കാട്ടിയാണ് കേരള കോണ്‍ഗ്രസിലെ അഞ്ചംഗങ്ങള്‍ക്ക് യു.ഡി.എഫ് വിപ്പ് നല്‍കിയത്. രാജ്യസഭാ തെരഞ്ഞെടുപ്പിലും നിയമസഭയിലെ ചര്‍ച്ചകളിലും എന്ത് നിലപാട് സ്വീകരിക്കണമെന്നാണ് നിയമസഭയിലെ യു.ഡി.എഫ് വിപ്പ് സണ്ണി ജോസഫ് നല്‍കിയ വിപ്പില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
advertisement
നിയമസഭാ നടപടികളില്‍ വിപ്പ് ലംഘിച്ചാല്‍ അയോഗ്യരാക്കുന്നതുള്‍പ്പെടെ നടപടികള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, മുന്നണിയുടെ വിപ്പിന് എത്രമാത്രം നിയമസാധുതയുണ്ടാകുമെന്ന സംശയവുമുണ്ട്. പാര്‍ട്ടി നിലപാടുകളുടെ അടിസ്ഥാനത്തില്‍ സ്വന്തം അംഗങ്ങള്‍ക്ക് അതത് പാര്‍ട്ടിയാണ് വിപ്പ് നല്‍കേണ്ടത്. ഇതനുസരിച്ച് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും പരസ്പരം വിപ്പ് നല്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 23, 2020 11:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ല'; സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് ജോസ് കെ മാണി


