'രാജ്യം ഭരിക്കാൻ ഇതിൽപ്പരം യോഗ്യത എന്ത് വേണ്ടൂ ! ഇത് ഭാരത ഭാര്യമാർക്ക് ഒരു മാതൃകയാവട്ടെ'

Last Updated:
എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. പ്രിയങ്കയുടെയോ കോൺഗ്രസ് പാർട്ടിയുടെയോ പേര് പരാമർശിക്കാതെയാണ് പരിഹാസം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ചരമണിക്കൂർ ചോദ്യം ചെയ്യാൻ സ്വന്തം ഭർത്താവിനെ എൻഫോഴ്സ്മെന്റ് ഓഫീസിൽ കൊണ്ടുവിട്ടശേഷമാണ് ആ ഉത്തമ വനിത പാർട്ടിഓഫീസിലെത്തി ജനറൽ സെക്രട്ടറിയുടെ ചുമതലയേറ്റെടുത്തതെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. രാജ്യം ഭരിക്കാൻ ഇതിൽപ്പരം യോഗ്യത എന്താണ് വേണ്ടതെന്നും ഭാരതഭാര്യമാര്‍ക്ക് ഇതൊരു മാതൃകയാകട്ടെയെന്നും ജോയ് മാത്യു കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സൈക്കിളിൽ ഡബിൾ അടിക്കുക, മദ്യപിച്ചു വണ്ടിയോടിക്കുക, നക്കാ- പിച്ച കൈക്കൂലിവാങ്ങുക തുടങ്ങിയ പെറ്റികേസുകളിൽ കുടുങ്ങുന്ന ഭർത്താക്കന്മാർക്ക് പോലീസ് സ്റ്റേഷൻ വരെയെങ്കിലും കൂട്ടുവാരാൻ നമ്മുടെയൊക്കെ ഭാര്യമാർ മടിക്കുന്നിടത്താണ് ഒരു ഭാര്യ നമുക്ക് മാതൃകയായി മാറിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ചരമണിക്കൂർ ചോദ്യം ചെയ്യാൻ സ്വന്തം ഭർത്താവിനെ എൻഫോഴ്‌സ്‌മെന്റ് ആപ്പീസിൽ കൊണ്ടുവിട്ടശേഷം മാത്രമാണ് ആ ഉത്തമവനിത തന്റെ പാർട്ടിയാപ്പീസിൽ എത്തി അണികളുടെ ആവേശതിമിർപ്പിന്നിടയിൽ ജനറൽസിക്രട്ടറിയുടെ ചുമതയേറ്റത്. രാജ്യം ഭരിക്കാൻ ഇതിൽപ്പരം യോഗ്യത എന്ത് വേണ്ടൂ ! ഇത് ഭാരത ഭാര്യമാർക്ക് ഒരു മാതൃകയാവട്ടെ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രാജ്യം ഭരിക്കാൻ ഇതിൽപ്പരം യോഗ്യത എന്ത് വേണ്ടൂ ! ഇത് ഭാരത ഭാര്യമാർക്ക് ഒരു മാതൃകയാവട്ടെ'
Next Article
advertisement
നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം
നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം
  • ജി. സുധാകരന്റെ ചിത്രം നാലര വർഷത്തിന് ശേഷം ആലപ്പുഴയിലെ സർക്കാർ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു.

  • 50 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച നാലുചിറ പാലം 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

  • പാലം തുറന്നാൽ, അമ്പലപ്പുഴ-തിരുവല്ല പാതയും എൻ‌എച്ച് 66യും ബന്ധിപ്പിച്ച് ഗതാഗതം മെച്ചപ്പെടുത്തും.

View All
advertisement