സിവിക് ചന്ദ്രൻ കേസിൽ വിവാദമായ ജാമ്യ ഉത്തരവ് നൽകിയ ജഡ്ജി സ്ഥലംമാറ്റത്തിനെതിരെ ഹൈക്കോടതിയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള വിധിയിൽ കേസിലെ പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന പരാമർശം ഉൾപ്പെടുത്തിയത് വിവാദമായിരുന്നു...
കൊച്ചി: സിവിക് ചന്ദ്രൻ കേസിൽ വിവാദ ഉത്തരവ് നൽകിയ ജഡ്ജ് ജഡ്ജി സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയിൽ പരാതി നൽകി. കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറാണ് പരാതി നൽകിയത്. ലൈംഗിക പീഡന കേസിൽ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിൽ എസ് കൃഷ്ണകുമാറിന്റെ പരാമർശം വലിയ വിവാദമായിരുന്നു. ഇതേത്തുടർന്ന് ഇദ്ദേഹത്തെ കൊല്ലം ലേബർ കോടതി ജഡ്ജിയായി സ്ഥലംമാറ്റുകയായിരുന്നു.
പുതിയതായി പുറത്തിറങ്ങിയ സ്ഥലംമാറ്റ ഉത്തരവിൽ എസ് കൃഷ്ണകുമാർ ഉൾപ്പടെ നാലുപേരെയാണ് സ്ഥലംമാറ്റിയത്. ഇതു സംബന്ധിച്ച ഹൈക്കോടതി ഭരണ വിഭാഗത്തിന്റെ ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള വിധിയിൽ കേസിലെ പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന പരാമർശം ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങൾക്കും രൂക്ഷവിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.
ഇതേത്തുടർന്നാണ് എസ്. കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്. മഞ്ചേരി ജില്ല ജഡ്ജിയായിരുന്ന എസ്. മുരളീകൃഷ്ണനെ കോഴിക്കോട് ജില്ലാ ജഡ്ജിയായും കൊല്ലം ലേബർ കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത്തിനെ എറണാകുളം ലേബർ കോടതി ജഡ്ജിയായും എറണാകുളം അഡീഷനൽ ജില്ല ജഡ്ജിയായിരുന്ന സി. പ്രദീപ് കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായുമാണ് മാറ്റി നിയമിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 29, 2022 7:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിവിക് ചന്ദ്രൻ കേസിൽ വിവാദമായ ജാമ്യ ഉത്തരവ് നൽകിയ ജഡ്ജി സ്ഥലംമാറ്റത്തിനെതിരെ ഹൈക്കോടതിയിൽ