advertisement

ബിസിനസുകാരന്റെ മകന്റെ ലംബോർഗിനി കാൽനടയാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി; ബൈക്ക് യാത്രികൻ 10 അടി ഉയരത്തിൽ പൊങ്ങി

Last Updated:

പ്രമുഖ വ്യവസായി കെ കെ മിശ്രയുടെ മകൻ ശിവം മിശ്ര ഓടിച്ച ലംബോർഗിനി കാൺപൂരിലെ വിഐപി റോഡിൽ നിയന്ത്രണം വിട്ട് ആറുപേർക്ക് പരിക്കേറ്റു

പ്രൈവറ്റ് ബൗൺസർമാർ നാട്ടുകാരോട് മോശമായി പെരുമാറിയെന്ന് ദൃക്‌സാക്ഷികൾ ആരോപിച്ചു
പ്രൈവറ്റ് ബൗൺസർമാർ നാട്ടുകാരോട് മോശമായി പെരുമാറിയെന്ന് ദൃക്‌സാക്ഷികൾ ആരോപിച്ചു
ഉത്തർപ്രദേശിലെ കാൺപൂരിലെ വിഐപി റോഡിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് അതിവേഗത്തിൽ വന്ന ലംബോർഗിനി കാർ കാൽനടയാത്രക്കാരെയും ഇരുചക്രവാഹനങ്ങളെയും ഇടിച്ചുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. പ്രമുഖ പുകയില വ്യാപാരിയുടെ മകനാണ് കാർ ഓടിച്ചിരുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഗ്വാൾട്ടോളി മേഖലയിലെ റെവ് 3 മാളിന് സമീപം വൈകുന്നേരം 3.15 ഓടെയാണ് അപകടം നടന്നത്. വ്യവസായി കെ കെ മിശ്രയുടെ മകൻ ശിവം മിശ്ര ഓടിച്ചിരുന്ന ആഡംബര കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിന്നവർക്കിടയിലേക്കും വാഹനങ്ങൾക്കിടയിലേക്കും പാഞ്ഞുകയറുകയായിരുന്നുവെന്ന് ഡിസിപി അതുൽ കുമാർ ശ്രീവാസ്തവ അറിയിച്ചു.
ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച്, കാർ ആദ്യം ഒരു ഓട്ടോറിക്ഷയിൽ ഇടിക്കുകയും തുടർന്ന് പാർക്ക് ചെയ്തിരുന്ന റോയൽ എൻഫീൽഡ് ബൈക്കിൽ ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ ഏകദേശം 10 അടി ഉയരത്തിലേക്ക് തെറിച്ചു വീണു. ബൈക്കിന്റെ മുൻ ചക്രത്തിന് മുകളിലൂടെ കയറി കുറച്ചുദൂരം വലിച്ചിഴച്ച കാർ പിന്നീട് ഒരു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്.
advertisement
പരിക്കേറ്റവരിൽ ഒരാളായ യമുനാഗഞ്ച് സ്വദേശി തൗഫീഖ് മീറ്ററുകളോളം ദൂരേക്ക് തെറിച്ചു വീഴുകയും കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മറ്റുള്ളവർക്ക് ഒടിവുകളും മുറിവുകളുമുണ്ടെന്ന് പോലീസ് പറഞ്ഞു.
അപകടത്തിന് പിന്നാലെ നാട്ടുകാർ ലംബോർഗിനി വളയുകയും ഡ്രൈവറെ പുറത്തിറങ്ങാൻ അനുവദിക്കാതെ തടഞ്ഞുവെക്കുകയും ചെയ്തു. എന്നാൽ ഡ്രൈവർക്കൊപ്പമുണ്ടായിരുന്ന പ്രൈവറ്റ് ബൗൺസർമാർ നാട്ടുകാരോട് മോശമായി പെരുമാറിയെന്ന് ദൃക്‌സാക്ഷികൾ ആരോപിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റവരെയും ഡ്രൈവറെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട ലംബോർഗിനി പോലീസ് പിടിച്ചെടുത്തതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
advertisement
നഗരത്തിലെ സ്വാധീനമുള്ള കുടുംബമായതിനാൽ പ്രതിക്കെതിരെ പോലീസ് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. എഫ്‌ഐആർ ‌രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും ആക്ഷേപമുയർന്നു. എന്നാൽ പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തിൽ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കുമെന്നും ഡിസിപി ശ്രീവാസ്തവ വ്യക്തമാക്കി.
Summary: Six people were injured in Kanpur, Uttar Pradesh, after a speeding Lamborghini, allegedly driven by Shivam Mishra, son of prominent tobacco tycoon KK Mishra, crashed into pedestrians and bikers on VIP Road. The luxury vehicle hit an auto-rickshaw and a bike, flinging the rider 10 feet into the air before crashing into an electric pole.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ബിസിനസുകാരന്റെ മകന്റെ ലംബോർഗിനി കാൽനടയാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി; ബൈക്ക് യാത്രികൻ 10 അടി ഉയരത്തിൽ പൊങ്ങി
Next Article
advertisement
ബിസിനസുകാരന്റെ മകന്റെ ലംബോർഗിനി കാൽനടയാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി; ബൈക്ക് യാത്രികൻ 10 അടി ഉയരത്തിൽ പൊങ്ങി
ബിസിനസുകാരന്റെ മകന്റെ ലംബോർഗിനി കാൽനടയാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി; ബൈക്ക് യാത്രികൻ 10 അടി ഉയരത്തിൽ പൊങ്ങി
  • കാൺപൂരിലെ വിഐപി റോഡിൽ കെ കെ മിശ്രയുടെ മകൻ ഓടിച്ച ലംബോർഗിനി അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു

  • ബൈക്ക് യാത്രികൻ 10 അടി ഉയരത്തിൽ തെറിച്ചു വീണു; കാർ ഓട്ടോറിക്ഷയും ഇലക്ട്രിക് പോസ്റ്റും ഇടിച്ചാണ് നിന്നത്

  • നാട്ടുകാർ ഡ്രൈവറെ തടഞ്ഞു; പോലീസ് ലംബോർഗിനി പിടിച്ചു, എഫ്‌ഐആർ വൈകിയെന്ന് ആരോപണം.

View All
advertisement